+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കേജരിവാൾ സിബിഐ ആസ്ഥാനത്ത്; വൻ പ്രതിഷേധവുമായി എഎപി പ്രവർത്തകർ

ന്യൂ​ഡ​ല്‍​ഹി: മ​ദ്യ​ന​യ അ​ഴി​മ​തി​ക്കേ​സി​ല്‍ ഡ​ല്‍​ഹി മു​ഖ്യ​മ​ന്ത്രി അ​ര​വി​ന്ദ് കെ​ജ​രി​വാ​ൾ ചോ​ദ്യം ചെ​യ്യ​ലി​ന് ഹാ​ജ​രാ​കാ​ൻ സി​ബി​ഐ ആ​സ്ഥാ​ന​ത്തെ​ത്തി. പ​ഞ്ചാ​ബ് മു​ഖ്യ​മ​ന്ത്രി ഭ​ഗ​വ​ന്ത് മ​ന്
കേജരിവാൾ സിബിഐ ആസ്ഥാനത്ത്; വൻ പ്രതിഷേധവുമായി എഎപി പ്രവർത്തകർ
ന്യൂ​ഡ​ല്‍​ഹി: മ​ദ്യ​ന​യ അ​ഴി​മ​തി​ക്കേ​സി​ല്‍ ഡ​ല്‍​ഹി മു​ഖ്യ​മ​ന്ത്രി അ​ര​വി​ന്ദ് കെ​ജ​രി​വാ​ൾ ചോ​ദ്യം ചെ​യ്യ​ലി​ന് ഹാ​ജ​രാ​കാ​ൻ സി​ബി​ഐ ആ​സ്ഥാ​ന​ത്തെ​ത്തി. പ​ഞ്ചാ​ബ് മു​ഖ്യ​മ​ന്ത്രി ഭ​ഗ​വ​ന്ത് മ​ന്നി​നൊ​പ്പ​മാ​ണ് കേ​ജ​രി​വാ​ൾ എ​ത്തി​യ​ത്.

എ​എ​പി എം​പി​മാ​രും ചി​ല മ​ന്ത്രി​മാ​രും കേ​ജ​രി​വാ​ളി​ന് പി​ന്തു​ണ അ​റി​യി​ക്കാ​ന്‍ എ​ത്തി​യി​ട്ടു​ണ്ട്. ഇ​തി​നി​ടെ, ഡ​ൽ​ഹി ഐ​ടി​ഒ​യി​ൽ പ്ര​തി​ഷേ​ധ​വു​മാ​യി എ​ത്തി​യ എ​എ​പി പ്ര​വ​ർ​ത്ത​ക​രെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് നീ​ക്കി.

സി​ബി​ഐ ചോ​ദ്യം ചെ​യ്യ​ലി​നെ സ​ത്യ​സ​ന്ധ​മാ​യി നേ​രി​ടു​മെ​ന്ന് കേ​ജ​രി​വാ​ൾ രാ​വി​ലെ മാ​ധ്യ​മ​ങ്ങ​ളോ​ട് പ്ര​തി​ക​രി​ച്ചി​രു​ന്നു. അ​തേ​സ​മ​യം, കേ​ജ​രി​വാ​ളി​നെ​തി​രേ ബി​ജെ​പി രം​ഗ​ത്തു​വ​ന്നു. ഡ​ൽ​ഹി മ​ദ്യ​ന​യ​ക്കേ​സ് സൂ​ത്ര​ധാ​ര​ൻ കേ​ജ​രി​വാ​ളെ​ന്നാ​ണ് ബി​ജെ​പി ആ​രോ​പി​ക്കു​ന്ന​ത്.
More in Latest News :