+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ദ​ളി​ത് പെ​ൺ​കു​ട്ടി​യെ വി​വാ​ഹം ചെ​യ്ത മ​ക​നെ പി​താ​വ് വെ​ട്ടി​ക്കൊ​ന്നു

ചെ​ന്നൈ: ത​മി​ഴ്‌​നാ​ട്ടി​ല്‍ ദ​ളി​ത് യു​വ​തി​യെ വി​വാ​ഹം ചെ​യ്ത മ​ക​നെ​യും ഭാ​ര്യ​യെ​യും പി​താ​വ് കൊ​ല​പ്പെ​ടു​ത്തി. കൃ​ഷ്ണ​ഗി​രി ജി​ല്ല​യി​ലെ അ​രു​ണാ​പ​തി ഗ്രാ​മ​ത്തി​ലാ​ണ് സം​ഭ​വം.സു​ഭാ​ഷ്(25),
ദ​ളി​ത് പെ​ൺ​കു​ട്ടി​യെ വി​വാ​ഹം ചെ​യ്ത മ​ക​നെ പി​താ​വ് വെ​ട്ടി​ക്കൊ​ന്നു
ചെ​ന്നൈ: ത​മി​ഴ്‌​നാ​ട്ടി​ല്‍ ദ​ളി​ത് യു​വ​തി​യെ വി​വാ​ഹം ചെ​യ്ത മ​ക​നെ​യും ഭാ​ര്യ​യെ​യും പി​താ​വ് കൊ​ല​പ്പെ​ടു​ത്തി. കൃ​ഷ്ണ​ഗി​രി ജി​ല്ല​യി​ലെ അ​രു​ണാ​പ​തി ഗ്രാ​മ​ത്തി​ലാ​ണ് സം​ഭ​വം.

സു​ഭാ​ഷ്(25), അ​മ്മ ക​ണ്ണ​മ്മാ​ള്‍(65) എ​ന്നി​വ​രാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. സു​ഭാ​ഷി​ന്‍റെ ഭാ​ര്യ​യും മു​ത്ത​ശി​യും ഗു​രു​ത​ര പ​രി​ക്കു​ക​ളോ​ടെ ചി​കി​ത്സ​യി​ലാ​ണ്. സു​ഭാ​ഷി​ന്‍റെ അ​ച്ഛ​ന്‍ ദ​ണ്ഡ​പാ​ണി​യാ​ണ് കേ​സി​ലെ പ്ര​തി.

മാ​ർ​ച്ചി​ൽ അ​നു​സൂ​യ എ​ന്ന ദ​ളി​ത് പെ​ൺ​കു​ട്ടി​യെ വി​വാ​ഹം ക​ഴി​ച്ച സു​ഭാ​ഷ് വീ​ട്ടി​ൽ നി​ന്നു​മി​റ​ങ്ങി പോ​യി​രു​ന്നു.

തി​രു​പ്പൂ​രി​ലെ ഒ​രു സ്വ​കാ​ര്യ ക​മ്പ​നി​യി​ൽ ജോ​ലി ചെ​യ്തി​രു​ന്ന പ്ര​തി ദ​ണ്ഡ​പാ​ണി വെ​ള്ളി​യാ​ഴ്ച​യാ​ണ് ത​ന്‍റെ ഗ്രാ​മ​മാ​യ അ​രു​ണാ​പ​തി​യി​ലേ​ക്ക് മ​ട​ങ്ങി​യ​ത്. സു​ഭാ​ഷി​നൊ​ട് ഭാ​ര്യ​യോ​ടൊ​പ്പം വീ​ട്ടി​ലേ​ക്ക് വ​രാ​ൻ പ​റ​യാ​ൻ അ​മ്മ ക​ണ്ണ​മ്മാ​ളോ​ട് ഇ​യാ​ൾ ആ​വ​ശ്യ​പ്പെ​ട്ടു.

വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​ര​ത്തോ​ടെ സു​ഭാ​ഷ് ഭാ​ര്യ അ​നു​സൂ​യ​യ്‌​ക്കൊ​പ്പം അ​രു​ണാ​പ​തി​യി​ൽ വ​ന്നു. അ​ത്താ​ഴം ക​ഴി​ച്ച് എ​ല്ലാ​വ​രും ഉ​റ​ങ്ങി​ക്കി​ട​ന്ന​പ്പോ​ൾ, ശ​നി​യാ​ഴ്ച പു​ല​ർ​ച്ചെ​യോ​ടെ പ്ര​തി ദ​ണ്ഡ​പാ​ണി മ​ക​നെ​യും ഭാ​ര്യ​യെ​യും ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു.‌

ഇ​വ​രെ ര​ക്ഷി​ക്കാ​ൻ ശ്ര​മി​ച്ച അ​മ്മ​യെ​യും ഭാ​ര്യ​യെ​യും ഇ​യാ​ൾ ആ​ക്ര​മി​ച്ചു. ആ​ക്ര​മ​ണ​ത്തി​ന് ശേ​ഷം ദ​ണ്ഡ​പാ​ണി വീ​ട് പൂ​ട്ടി ഓ​ടി ര​ക്ഷ​പ്പെ​ട്ടു. പ​രി​ക്കേ​റ്റ​വ​രെ ഗ്രാ​മ​വാ​സി​ക​ൾ ഉ​ത്തം​ഗ​റൈ സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും സു​ബാ​ഷും ക​ണ്ണ​മ്മാ​ളും മ​രി​ച്ചു.

മൃ​ത​ദേ​ഹ​ങ്ങ​ൾ പോ​സ്റ്റ്‌​മോ​ർ​ട്ട​ത്തി​ന് അ​യ​ച്ചു. ഒ​ളി​വി​ൽ ക​ഴി​യു​ന്ന ദ​ണ്ഡ​പാ​ണി​ക്കാ​യി ഡെ​പ്യൂ​ട്ടി പോ​ലീ​സ് സൂ​പ്ര​ണ്ട് ഉ​ത്ത​ങ്ക​രൈ അ​മ​ല അ​ഡ്വി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘം തെ​ര​ച്ചി​ൽ ന​ട​ത്തു​ക​യാ​ണ്.
More in Latest News :