+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ബി​ജെ​പി​യു​ടെ അ​ര​മ​ന സ​ന്ദ​ർ​ശ​ന​ത്തി​ൽ ആ​ശ​ങ്ക​യി​ല്ല: കെ. ​സു​ധാ​ക​ര​ൻ

ക​ണ്ണൂ​ർ: ബി​ജെ​പി നേ​താ​ക്ക​ൾ ക്രൈ​സ്ത​വ മ​ത​മേ​ല​ധ്യ​ക്ഷ​ൻ​മാ​രെ കാ​ണാ​ൻ​പോ​യ​ത് ആ​ശ​ങ്ക ഉ​ള​വാ​ക്കു​ന്നി​ല്ലെ​ന്ന് കെ​പി​സി​സി അ​ധ്യ​ക്ഷ​ൻ കെ. ​സു​ധാ​ക​ര​ൻ. ത​ല ശേ​രി അ​തി​രൂ​പ​താ ആ​ര്‍​ച്ച് ബി​ഷ​പ
ബി​ജെ​പി​യു​ടെ അ​ര​മ​ന സ​ന്ദ​ർ​ശ​ന​ത്തി​ൽ ആ​ശ​ങ്ക​യി​ല്ല: കെ. ​സു​ധാ​ക​ര​ൻ
ക​ണ്ണൂ​ർ: ബി​ജെ​പി നേ​താ​ക്ക​ൾ ക്രൈ​സ്ത​വ മ​ത​മേ​ല​ധ്യ​ക്ഷ​ൻ​മാ​രെ കാ​ണാ​ൻ​പോ​യ​ത് ആ​ശ​ങ്ക ഉ​ള​വാ​ക്കു​ന്നി​ല്ലെ​ന്ന് കെ​പി​സി​സി അ​ധ്യ​ക്ഷ​ൻ കെ. ​സു​ധാ​ക​ര​ൻ. ത​ല ശേ​രി അ​തി​രൂ​പ​താ ആ​ര്‍​ച്ച് ബി​ഷ​പ് മാ​ര്‍ ജോ​സ​ഫ് പാം​പ്ലാ​നി​യു​മാ​യി കൂ​ടി​ക്കാ​ഴ്ച​യി​ൽ സം​തൃ​പ്തി​യെ​ന്നും സു​ധാ​ക​ര​ൻ പ​റ​ഞ്ഞു.

റ​ബ​ർ വി​ല സം​ബ​ന്ധി​ച്ച് ബി​ഷ​പ് പാം​പ്ലാ​നി മു​ൻ​പ് പ​ങ്കു​വ​ച്ച​ത് ക​ർ​ഷ​ക​രു​ടെ ആ​ശ​ങ്ക​യാ​ണ്. കേ​ര​ള​ത്തി​ൽ ക്രൈ​സ്ത​വ സ​മൂ​ഹം എ​ക്കാ​ല​വും കോ​ൺ​ഗ്ര​സി​നൊ​പ്പ​മാ​ണ്. ബി​ജെ​പി നേ​താ​ക്ക​ൾ ക്രൈ​സ്ത​വ മ​ത​മേ​ല​ധ്യ​ക്ഷ​ൻ​മാ​രെ സ​ന്ദ​ർ​ശി​ച്ച​ത് വി​വാ​ദ​മാ​ക്കി​യ​ത് സി​പി​എ​മ്മാ​ണെ​ന്നും സു​ധാ​ക​ര​ൻ ആ​രോ​പി​ച്ചു.

സി​പി​എം ഒ​രു വ​ശ​ത്ത് മു​സ്‌​ലിം വോ​ട്ട് ല​ക്ഷ്യം​വ​ച്ച് പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട്. ഇ​തി​ൽ‌​നി​ന്നും ശ്ര​ദ്ധ തി​രി​ക്കാ​നാ​ണ് ബി​ജെ​പി നേ​താ​ക്ക​ളു​ടെ സ​ന്ദ​ർ​ശ​നം വി​വാ​ദ​മാ​ക്കി​യ​ത്. ഇ​തി​നു പി​ന്നി​ൽ ഗൂ​ഢാ​ലോ​ച​ന​യു​ണ്ടെ​ന്നും സു​ധാ​ക​ര​ൻ പ​റ​ഞ്ഞു. ബി​ജെ​പി നേ​താ​ക്ക​ളു​ടെ സ​ന്ദ​ർ​ശ​നം ഗൗ​ര​വ​മാ​യി കാ​ണ​ണ​മെ​ന്ന കെ.​സി. ജോ​സ​ഫി​ന്‍റെ പ്ര​സ്താ​വ​ന അ​പ​ക്വ​മെ​ന്നും കെ​പി​സി​സി അ​ധ്യ​ക്ഷ​ൻ പ​റ​ഞ്ഞു.
More in Latest News :