+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഡോ​ക്ട​റെ ഹ​ണി​ട്രാ​പ്പി​ൽ കു​ടു​ക്കി പ​ണം ത​ട്ടി; യു​വാ​വും യു​വ​തി​യും അ​റ​സ്റ്റി​ൽ

കൊ​ച്ചി: ഡോ​ക്ട​റെ ഹ​ണി​ട്രാ​പ്പി​ൽ കു​ടു​ക്കി പ​ണം ത​ട്ടി​യ കേ​സി​ൽ യു​വാ​വും യു​വ​തി​യും അ​റ​സ്റ്റി​ൽ. ഇ​ടു​ക്കി മു​ഹ​മ്മ​ദ് അ​മീ​ൻ, ഗൂ​ഡ​ല്ലൂ​ർ സ്വ​ദേ​ശി ന​സീ​മ ന​സ്രി​യ എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ
ഡോ​ക്ട​റെ ഹ​ണി​ട്രാ​പ്പി​ൽ കു​ടു​ക്കി പ​ണം ത​ട്ടി; യു​വാ​വും യു​വ​തി​യും അ​റ​സ്റ്റി​ൽ
കൊ​ച്ചി: ഡോ​ക്ട​റെ ഹ​ണി​ട്രാ​പ്പി​ൽ കു​ടു​ക്കി പ​ണം ത​ട്ടി​യ കേ​സി​ൽ യു​വാ​വും യു​വ​തി​യും അ​റ​സ്റ്റി​ൽ. ഇ​ടു​ക്കി മു​ഹ​മ്മ​ദ് അ​മീ​ൻ, ഗൂ​ഡ​ല്ലൂ​ർ സ്വ​ദേ​ശി ന​സീ​മ ന​സ്രി​യ എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്.

ക​ഴി​ഞ്ഞ മാ​സ​മാ​യി​രു​ന്നു ത​ട്ടി​പ്പ് ന​ട​ന്ന​ത്. ന​സീ​മ​യെ ചി​കി​ത്സി​ക്കു​ന്ന ഡോ​ക്ട​റാ​ണ് ത​ട്ടി​പ്പി​ന് ഇ​ര​യാ​യ​ത്. ചി​കി​ത്സ​യ്ക്കെ​ന്ന് പ​റ​ഞ്ഞ് ഡോ​ക്ട​റെ വീ​ട്ടി​ലേ​ക്ക് വി​ളി​ച്ചു​വ​രു​ത്തി​യ ന​സീ​മ ഹ​ണി​ട്രാ​പ്പി​ൽ കു​ടു​ക്കു​ക​യാ​യി​രു​ന്നു.

ഡോ​ക്ട​റു​മാ​യി അ​ടു​ത്തി​ട​പ​ഴ​കു​ന്ന ദൃ​ശ്യ​ങ്ങ​ൾ ന​സീ​മ​യു​ടെ സ​ഹാ​യി​യാ​യ മു​ഹ​മ്മ​ദ് അ​മീ​ൻ പ​ക​ർ​ത്തി. ഇ​ത് പു​റ​ത്തു​വി​ടാ​തി​രി​ക്കാ​ൻ ഇ​വ​ർ പ​ണം ആ​വ​ശ്യ​പ്പെ​ട്ടു. അ​പ്പോ​ൾ ത​ന്നെ ഡോ​ക്ട​ർ ഗൂ​ഗി​ൾ പേ ​വ​ഴി 45000 രൂ​പ ന​ൽ​കി.

ഡോ​ക്ട​ർ വ​ന്ന കാ​റി​ന്‍റെ താ​ക്കോ​ലും അ​മീ​നും ന​സീ​മ​യും സ്വ​ന്ത​മാ​ക്കി. പി​റ്റേ​ന്ന് അ​ഞ്ച് ല​ക്ഷം രൂ​പ ന​ൽ​കി​യ​പ്പോ​ഴാ​ണ് കാ​ർ വി​ട്ടു​ന​ൽ​കി​യ​ത്. വീ​ണ്ടും അ​ഞ്ച് ല​ക്ഷം രൂ​പ അ​മീ​നും ന​സീ​മ​യും ആ​വ​ശ്യ​പ്പെ​ട്ട​തോ​ടെ​യാ​ണ് ഡോ​ക്ട​ർ പ​രാ​തി ന​ൽ​കി​യ​ത്. തൃ​പ്പൂ​ണി​ത്തു​റ​യി​ൽ​നി​ന്നാ​ണ് അ​മീ​ൻ പി​ടി​യി​ലാ​യ​ത്. അ​മീ​നി​ൽ​നി​ന്നു​ള്ള വി​വ​ര​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ന​സീ​മ​യേ​യും പോ​ലീ​സ് പി​ടി​കൂ​ടി.
More in Latest News :