ന്യൂഡല്‍ഹി: അരിക്കൊമ്പനെ പിടികൂടി പറമ്പിക്കുളത്തേയ്ക്ക് മാറ്റാനുള്ള ഹൈക്കോടതി ഉത്തരവിനെതിരെ കേരളം സുപ്രീംകോടതിയില്‍ അപ്പീല്‍ നല്കി. കേസുമായി ബന്ധപ്പെട്ട ഹൈക്കോടതി ഉത്തരവുകള്‍ സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ടാണ് ഹര്‍ജി.
ഉപദ്രവകാരികളായ വന്യ മൃഗങ്ങളുടെ കാര്യത്തില്‍ നടപടി എടുക്കാനുള്ള അധികാരം ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡനാണെന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ വാദം. ഇക്കാര്യത്തില്‍ ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവ് ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണി ആകുന്നുവെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു.
ആനയെ കുട്ടിലടയ്ക്കാനാവില്ലെന്നാണ് ഹൈക്കോടതി ഉത്തരവ്. പറമ്പിക്കുളത്തേയ്ക്ക് മാറ്റുന്നതിനെതിരെ പ്രതിഷേധമുയരുന്ന സാഹചര്യത്തില്‍ ആനയെ എങ്ങോട്ട് മാറ്റണമെന്ന് സര്‍ക്കാര്‍ തീരുമാനിക്കട്ടെയെന്നും കോടതി പറഞ്ഞു. ഒരാഴ്ചയ്ക്കുള്ളില്‍ ആനയെ മാറ്റണമെന്നും കോടതി നിര്‍ദേശിച്ചിരുന്നു. ഈ ഉത്തരവിനെതിരെയാണ് സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചത്.
അതിനിടെ മൃഗസ്നേഹികളുടെ സംഘടനയായ "വാക്കിംഗ് ഐ ഫൗണ്ടേഷന് ഫോര്‍ അനിമല്‍ അഡ്വക്കസി' സുപ്രീംകോടതിയില്‍ തടസഹര്‍ജി ഫയല്‍ ചെയ്തു. ഹൈക്കോടതി ഉത്തരവിനെതിരെ സംസ്ഥാന സര്‍ക്കാര്‍ നല്കുന്ന ഹര്‍ജിയില്‍ ഇടക്കാല ഉത്തരവിടുംമുമ്പ് തങ്ങളുടെ വാദം കേള്‍ക്കണമെന്നാണ് ആവശ്യം.