+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കുട്ടിക്കാനത്ത് അയ്യപ്പ ഭക്തരുടെ വാഹനം മറിഞ്ഞ് 15 പേർക്ക് പരിക്ക്

ഇ​ടു​ക്കി: അ​യ​പ്പ​ഭ​ക്ത​രു​ടെ വാ​ഹ​നം മ​റി​ഞ്ഞു​ണ്ടാ​യ അ​പ​ക​ട​ത്തി​ല്‍ 15 പേ​ര്‍​ക്ക് പ​രി​ക്ക്. തി​രു​വ​ണ്ണാ​മ​ല​യി​ല്‍​നി​ന്ന് ശ​ബ​രി​മ​ല​യ്ക്ക് പോ​യ ത​മി​ഴ്‌​നാ​ട് സ്വ​ദേ​ശി​ക​ളു​ടെ വാ​ഹ​ന​മാ​ണ്
കുട്ടിക്കാനത്ത് അയ്യപ്പ ഭക്തരുടെ വാഹനം മറിഞ്ഞ് 15 പേർക്ക് പരിക്ക്
ഇ​ടു​ക്കി: അ​യ​പ്പ​ഭ​ക്ത​രു​ടെ വാ​ഹ​നം മ​റി​ഞ്ഞു​ണ്ടാ​യ അ​പ​ക​ട​ത്തി​ല്‍ 15 പേ​ര്‍​ക്ക് പ​രി​ക്ക്. തി​രു​വ​ണ്ണാ​മ​ല​യി​ല്‍​നി​ന്ന് ശ​ബ​രി​മ​ല​യ്ക്ക് പോ​യ ത​മി​ഴ്‌​നാ​ട് സ്വ​ദേ​ശി​ക​ളു​ടെ വാ​ഹ​ന​മാ​ണ് അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട​ത്. ആ​രു​ടെ​യും പ​രി​ക്ക് ഗു​രു​ത​ര​മ​ല്ലെ​ന്നാ​ണ് വി​വ​രം.

ഇ​തി​ല്‍ നാ​ലു പേ​രെ പീ​രു​മേ​ട് താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. മ​റ്റു​ള്ള​വ​രെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ പ്രാ​ഥ​മി​ക ചി​കി​ത്സ ന​ല്‍​കി വി​ട്ട​യ​ച്ചു.

കു​ട്ടി​ക്കാ​ന​ത്തി​ന് സ​മീ​പം രാ​വി​ലെ 10ഓ​ടെ​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. അ​മി​ത​വേ​ഗ​മാ​കാം അ​പ​ക​ട​ത്തി​ന് കാ​ര​ണ​മെ​ന്നാ​ണ് പോ​ലീ​സി​ന്‍റെ പ്രാ​ഥ​മി​ക നി​ഗ​മ​നം.
More in Latest News :