+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ജ​പ്പാ​ന്‍ പ്ര​ധാ​ന​മ​ന്ത്രി​ക്ക് നേ​രെ ബോം​ബാ​ക്ര​മ​ണം; കി​ഷി​ദയെ സു​ര​ക്ഷി​ത​ കേന്ദ്രത്തിലേയ്ക്ക് മാറ്റി

ടോ​ക്കി​യോ: ജ​പ്പാ​ന്‍ പ്ര​ധാ​ന​മ​ന്ത്രി ഫു​മി​യോ കി​ഷി​ദ​യ്ക്ക് നേ​രെ ബോം​ബാ​ക്ര​മ​ണം. വ​ക​യാ​മ​യി​ല്‍ ന​ട​ന്ന പൊ​തു​പ​രി​പാ​ടി​ക്കി​ടെ​യാ​ണ് ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. പ്ര​ധാ​ന​മ​ന്ത്രി​ക്ക് പ​രി​ക്കേ​
ജ​പ്പാ​ന്‍ പ്ര​ധാ​ന​മ​ന്ത്രി​ക്ക് നേ​രെ ബോം​ബാ​ക്ര​മ​ണം; കി​ഷി​ദയെ സു​ര​ക്ഷി​ത​ കേന്ദ്രത്തിലേയ്ക്ക് മാറ്റി
ടോ​ക്കി​യോ: ജ​പ്പാ​ന്‍ പ്ര​ധാ​ന​മ​ന്ത്രി ഫു​മി​യോ കി​ഷി​ദ​യ്ക്ക് നേ​രെ ബോം​ബാ​ക്ര​മ​ണം. വ​ക​യാ​മ​യി​ല്‍ ന​ട​ന്ന പൊ​തു​പ​രി​പാ​ടി​ക്കി​ടെ​യാ​ണ് ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. പ്ര​ധാ​ന​മ​ന്ത്രി​ക്ക് പ​രി​ക്കേ​റ്റി​ട്ടി​ല്ലെ​ന്നും അ​ദ്ദേ​ഹത്തെ സു​ര​ക്ഷി​ത​കേന്ദ്രത്തിലേയ്ക്ക് മാറ്റിയെന്നും അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.

പ്ര​ധാ​ന​മ​ന്ത്രി പ്ര​സം​ഗി​ക്കു​ന്ന വേ​ദി​ക്ക് സ​മീ​പ​ത്തേ​യ്ക്ക് പൈ​പ്പ് പോ​ലെ തോ​ന്നി​ക്കു​ന്ന ഒ​രു വ​സ്തു വ​ന്നു പ​തി​ക്കു​ക​യാ​യി​രു​ന്നു. ഇ​തി​ന്‍റെ തൊ​ട്ടു​പി​ന്നാ​ലെ സ്‌​ഫോ​ട​ന​മു​ണ്ടാ​യെ​ന്നു​മാ​ണ് വി​വ​രം. സ്‌​ഫോ​ട​ന​ത്തി​ന് പി​ന്നാ​ലെ പു​ക വ്യാ​പി​ച്ച​തോ​ടെ ആ​ളു​ക​ള്‍ പ​രി​ഭ്രാ​ന്ത​രാ​യി ഓ​ടു​ന്ന​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ളും പു​റ​ത്തു​വ​ന്നു.

പൈ​പ്പ് ബോം​ബു​പ​യോ​ഗി​ച്ചു​ള്ള ആ​ക്ര​മ​ണ​മാ​ണ് ന​ട​ന്ന​തെ​ന്ന് റി​പ്പോ​ര്‍​ട്ടു​ക​ളു​ണ്ട്. അ​ക്ര​മി എ​ന്ന് ക​രു​തു​ന്ന​യാ​ളെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.
More in Latest News :