+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കു​മാ​ര​സ്വാ​മി ഉടക്കി; ഹാ​സ​നി​ല്‍ ഭ​വാ​നി രേ​വ​ണ്ണ​യ്ക്ക് സീറ്റില്ല

ബം​ഗ​ളൂ​രു: ക​ര്‍​ണാ​ട​ക​യി​ല്‍ ജെ​ഡി​എ​സി​ന്‍റെ ര​ണ്ടാം​ഘ​ട്ട സ്ഥാ​നാ​ര്‍​ഥി​പ്പ​ട്ടി​ക​യി​ലും ദേ​വ​ഗൗ​ഡ​യു​ടെ മ​ക​ന്‍റെ ഭാ​ര്യ ഭ​വാ​നി രേ​വ​ണ്ണ​യ്ക്ക് ഇ​ട​മി​ല്ല. ഭ​വാ​നി മ​ത്സ​രി​ക്കു​മെ​ന്ന് പ്ര​
കു​മാ​ര​സ്വാ​മി ഉടക്കി; ഹാ​സ​നി​ല്‍ ഭ​വാ​നി രേ​വ​ണ്ണ​യ്ക്ക് സീറ്റില്ല
ബം​ഗ​ളൂ​രു: ക​ര്‍​ണാ​ട​ക​യി​ല്‍ ജെ​ഡി-​എ​സി​ന്‍റെ ര​ണ്ടാം​ഘ​ട്ട സ്ഥാ​നാ​ര്‍​ഥി​പ്പ​ട്ടി​ക​യി​ലും ദേ​വ​ഗൗ​ഡ​യു​ടെ മ​ക​ന്‍റെ ഭാ​ര്യ ഭ​വാ​നി രേ​വ​ണ്ണ​യ്ക്ക് ഇ​ട​മി​ല്ല. ഭ​വാ​നി മ​ത്സ​രി​ക്കു​മെ​ന്ന് പ്ര​ഖ്യാ​പി​ച്ചി​രു​ന്ന ഹാ​സ​ന്‍ സീ​റ്റി​ല്‍ മു​ന്‍ എം​എ​ല്‍​എ എ​ച്ച്.​എ​സ്. പ്ര​കാ​ശി​ന്‍റെ മ​ക​ന്‍ എ​ച്ച്.​പി. സ്വ​രൂ​പി​നെ പാ​ര്‍​ട്ടി സ്ഥാ​നാ​ര്‍​ഥി​യാ​യി പ്ര​ഖ്യാ​പി​ച്ചു.

ദേ​വ​ഗൗ​ഡ​യു​ടെ മൂ​ത്ത മ​ക​ന്‍ രേ​വ​ണ്ണ​യു​ടെ ഭാ​ര്യ​യാ​യ ഭ​വാ​നി​ക്ക് സീ​റ്റ് ന​ല്‍​കു​ന്ന​തി​നെ ഇ​ള​യ മ​ക​നും മു​ന്‍ മു​ഖ്യ​മ​ന്ത്രി​യു​മാ​യ എ​ച്ച്.​ഡി. കു​മാ​ര​സ്വാ​മി തു​റ​ന്നെ​തി​ര്‍​ത്തി​രു​ന്നു. രേ​വ​ണ്ണ​യും മ​ക​ന്‍ സൂ​ര​ജും നി​ല​വി​ല്‍ നി​യ​മ​സ​ഭാം​ഗ​ങ്ങ​ളും മ​റ്റൊ​രു മ​ക​ന്‍ പ്ര​ജ്വ​ല്‍ ലോ​ക്‌​സ​ഭാം​ഗ​വു​മാ​ണ്.

അ​തേ​സ​മ​യം കു​ടും​ബ​ത്തി​നു​ള്ളി​ലെ ഒ​ത്തു​തീ​ര്‍​പ്പി​ന്‍റെ ഭാ​ഗ​മാ​യി ചാ​മ​രാ​ജ് ന​ഗ​ര്‍ സീ​റ്റി​ലേ​ക്ക് ഭ​വാ​നി​യെ പ​രി​ഗ​ണി​ച്ചേ​ക്കു​മെ​ന്നും സൂ​ച​ന​യു​ണ്ട്.
More in Latest News :