+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കരിപ്പൂരില്‍ 58 ലക്ഷം രൂപയുടെ സ്വര്‍ണം പിടികൂടി

കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച 58 ലക്ഷം രൂപയുടെ സ്വര്‍ണം പോലീസ് പിടികൂടി. സംഭവത്തില്‍ കണ്ണൂര്‍ സ്വദേശി ഉദയ് പ്രകാശിനെ് (30) പോലീസ് കസ്റ്റഡിയിലെടുത്തു. വിമാനത്താവളത്തില്
കരിപ്പൂരില്‍ 58 ലക്ഷം രൂപയുടെ സ്വര്‍ണം പിടികൂടി
കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച 58 ലക്ഷം രൂപയുടെ സ്വര്‍ണം പോലീസ് പിടികൂടി. സംഭവത്തില്‍ കണ്ണൂര്‍ സ്വദേശി ഉദയ് പ്രകാശിനെ് (30) പോലീസ് കസ്റ്റഡിയിലെടുത്തു.

വിമാനത്താവളത്തില്‍ കസ്റ്റംസിനെ വെട്ടിച്ച് പുറത്തിറങ്ങിയ ഇയാളെ പോലീസ് പിടികൂടുകയായിരുന്നു. ഇയാളെ എക്‌സ്‌റേ പരിശോധനയ്ക്ക് വിധേയമാക്കിയതോടെ ശരീരത്തിനുള്ളില്‍ സ്വര്‍ണം കണ്ടെത്തി. 24 കാരറ്റ് 957.2 ഗ്രാം സ്വര്‍ണമാണ് ഇയാളില്‍ നിന്ന് പൊലീസ് കണ്ടെത്തിയത്.

സ്വര്‍ണം മിശ്രിത രൂപത്തില്‍ നാല് കാപ്‌സ്യൂളുകളാക്കി ശരീരത്തിനുള്ളില്‍ ഒളിപ്പിച്ചാണ് ഇയാള്‍ ഷാര്‍ജയില്‍ നിന്നും കടത്തിയത്.
More in Latest News :