+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പ്ര​തി​രോ​ധ ര​ഹ​സ്യ​ങ്ങ​ൾ ചോ​ർ​ത്തി​യ ഓ​ഫീ​സ​റെ അ​റ​സ്റ്റ് ചെ​യ്ത് യു​എ​സ്

വാ​ഷിം​ഗ്ട​ൺ ഡി​സി: റ​ഷ്യ​യു​ടെ യു​ക്രെ​യ്ൻ അ​ധി​നി​വേ​ശ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ള്ള അ​മേ​രി​ക്ക​ൻ യു​ദ്ധ​ത​ന്ത്ര​ങ്ങ​ള​ട​ക്കം നി​ര​വ​ധി പ്ര​തി​രോ​ധ ര​ഹ​സ്യ​ങ്ങ​ൾ ചോ​ർ​ത്തി​യ ഓ​ഫീ​സ​റെ എ​ഫ്ബി​ഐ അ​റ​സ
പ്ര​തി​രോ​ധ ര​ഹ​സ്യ​ങ്ങ​ൾ ചോ​ർ​ത്തി​യ ഓ​ഫീ​സ​റെ അ​റ​സ്റ്റ് ചെ​യ്ത് യു​എ​സ്
വാ​ഷിം​ഗ്ട​ൺ ഡി​സി: റ​ഷ്യ​യു​ടെ യു​ക്രെ​യ്ൻ അ​ധി​നി​വേ​ശ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ള്ള അ​മേ​രി​ക്ക​ൻ യു​ദ്ധ​ത​ന്ത്ര​ങ്ങ​ള​ട​ക്കം നി​ര​വ​ധി പ്ര​തി​രോ​ധ ര​ഹ​സ്യ​ങ്ങ​ൾ ചോ​ർ​ത്തി​യ ഓ​ഫീ​സ​റെ എ​ഫ്ബി​ഐ അ​റ​സ്റ്റ് ചെ​യ്തു. മ​സാ​ച്ചു​സെ​റ്റ്സ് എ​യ​ർ നാ​ഷ​ണ​ൽ ഗാ​ർ​ഡി​ലെ ഇ​ന്‍റ​ലി​ജ​ന്‍​സ് വി​ഭാ​ഗം ഉ​ദ്യോ​ഗ​സ്ഥ​നാ​യ ജാ​ക്ക് ഡ​ഗ്ല​സ് ടെ​യ്ക്സേ​റ(21) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

നോ​ർ​ത്ത് ഡൈ​റ്റ​ൻ മേ​ഖ​ല​യി​ൽ നി​ന്ന് ഇ​ന്ന് പു​ല​ർ​ച്ചെ​യാ​ണ്(​ഇ​ന്ത്യ​ൻ സ​മ​യം) ടെ​യ്ക്സേ​റ​യെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. ടെ​യ്ക്സേ​റ രേ​ഖ​ക​ൾ ചോ​ർ​ത്തി​യ​ത് മ​നഃ​പൂ​ർ​വ​മാ​ണെ​ന്നും ക്രി​മി​ന​ൽ കു​റ്റ​മ​ട​ക്കം ഇ​യാ​ൾ​ക്കെ​തി​രെ ചു​മ​ത്തു​മെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ഇ​യാ​ളെ ഉ​ട​ൻ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും.

ഏ​താ​നും ദി​വ​സ​ങ്ങ​ൾ​ക്ക് മു​മ്പാ​ണ് ഗെ​യി​മിം​ഗ് പ്ലാ​റ്റ്ഫോ​മാ​യ ഡി​സ്കോ​ഡി​ൽ നൂറോളം യു​എ​സ് പ്ര​തി​രോ​ധ രേ​ഖ​ക​ൾ പ്ര​ത്യ​ക്ഷ​പ്പെ​ട്ട​ത്. ഐ​ക്യ​രാ​ഷ്ട്ര സ​ഭാ ത​ല​വ​ൻ അ​ന്‍റോ​ണി​യോ ഗു​ട്ടേ​റ​സ് റ​ഷ്യ​ൻ പ​ക്ഷ​ത്താ​ണെ​ന്ന യു​എ​സ് അ​നു​മാ​ന​വും റ​ഷ്യ​ക്കാ​യി ഈ​ജി​പ്ത് 40,000 റോ​ക്ക​റ്റു​ക​ൾ നി​ർ​മി​ക്കു​ന്നു​വെ​ന്നും ഈ ​രേ​ഖ​ക​ൾ വെ​ളി​പ്പെ​ടു​ത്തി​യി​രു​ന്നു.

ചൈ​ന ന​ട​ത്തി​യ സൂ​പ്പ​ർ​സോ​ണി​ക് മി​സൈ​ൽ പ​രീ​ക്ഷ​ണ​ത്തെ​പ്പ​റ്റി​യു​ള്ള ര​ഹ​സ്യ​വി​വ​ര​ങ്ങ​ളും 5ജി ​പ​ദ്ധ​തി​ക​ളി​ൽ നി​ന്ന് "വാ​വേ'​ക​മ്പ​നി​യെ ഒ​ഴി​വാ​ക്ക​ണ​മോ​യെ​ന്ന ച​ർ​ച്ച​യു​ടെ രേ​ഖ​ക​ളും പു​റ​ത്തു​വ​ന്നി​രു​ന്നു.
More in Latest News :