ന്യൂഡൽഹി: പ്രതിപക്ഷ ഐക്യത്തിൽ വിള്ളൽ വീണെന്ന പ്രചരണത്തിനിടെ എൻസിപി അധ്യക്ഷൻ ശരത് പവാർ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുമായും രാഹുൽ ഗാന്ധിയുമായും കൂടിക്കാഴ്ച നടത്തി. വ്യാഴാഴ്ച ഡൽഹിയിലെ ഖാർഗെയുടെ വസതിയിലായിരുന്നു കൂടിക്കാഴ്ച.
പ്രതിപക്ഷ ഐക്യത്തിനായി തങ്ങൾ ഒരുമിച്ച് പ്രവർത്തിക്കുകയാണെന്ന് യോഗത്തിന് ശേഷം രാഹുൽ ഗാന്ധി പറഞ്ഞു. പ്രതിപക്ഷത്തെ ഒന്നിപ്പിക്കാനുള്ള നടപടി തുടങ്ങി. പ്രതിപക്ഷ ഐക്യത്തിനായി തങ്ങൾ എല്ലാവരും ഒരുമിച്ചാണ് പ്രവർത്തിക്കുന്നതെന്നും രാഹുൽ പറഞ്ഞു.
മമതയുൾപ്പെടെയുള്ളവരെ പ്രതിപക്ഷ സഖ്യത്തിൽ കൊണ്ടുവരുവാൻ ശ്രമിക്കുമെന്ന് ശരത് പവാർ അറിയിച്ചു. മമത ബാനർജി, അരവിന്ദ് കേജരിവാൾ തുടങ്ങിയവരുൾപ്പെടെയുള്ള മറ്റ് പ്രധാന പ്രതിപക്ഷ കക്ഷികളുമായി ചർച്ച നടത്തും. അവരെ ഈ പ്രക്രിയയിൽ ഉൾപ്പെടുത്താൻ ശ്രമിക്കും-പവാർ പറഞ്ഞു.