കോഴിക്കോട്: എലത്തൂർ ട്രെയിൻ തീവയ്പ് കേസ് പ്രതി ഷാറൂഖ് സെയ്ഫിക്കായി ജാമ്യാപേക്ഷ സമർപ്പിച്ചു. ലീഗൽ എയ്ഡ് ഡിഫൻസ് കൗൺസലിലെ ചീഫ് ഡിഫൻസ് കൗൺസിൽ അഡ്വ. പീതാംബരനാണ് മൂന്നാം ക്ലാസ് ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി മുമ്പാകെ ജാമ്യാപേക്ഷ സമർപ്പിച്ചിരിക്കുന്നത്.
ജാമ്യാപേക്ഷ ഏപ്രിൽ 18ന് പരിഗണിക്കാനായി മാറ്റി. അതേസമയം പോലീസ് കസ്റ്റഡിയിലുള്ള ഷാറൂഖുമായി തെളിവെടുപ്പ് അടക്കമുള്ള നടപടികൾ പുരോഗമിക്കുകയാണ്.
ജാമ്യാപേക്ഷ ഏപ്രിൽ 18ന് പരിഗണിക്കാനായി മാറ്റി. അതേസമയം പോലീസ് കസ്റ്റഡിയിലുള്ള ഷാറൂഖുമായി തെളിവെടുപ്പ് അടക്കമുള്ള നടപടികൾ പുരോഗമിക്കുകയാണ്.