+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

നി​യ​മ​സ​ഭ​യി​ലെ സം​ഘ​ര്‍​ഷം; അ​നു​വാ​ദ​മി​ല്ലാ​തെ ദൃ​ശ്യ​ങ്ങ​ള്‍ പ​ക​ര്‍​ത്തി​യെ​ന്നാ​രോ​പി​ച്ച് മാ​ധ്യ​മ​ങ്ങ​ള്‍​ക്ക് നോ​ട്ടീ​സ്

തി​രു​വ​ന​ന്ത​പു​രം: നി​യ​മ​സ​ഭാ സ്പീ​ക്ക​റു​ടെ ഓ​ഫീ​സി​ന് മു​ന്നി​ലെ സം​ഘ​ര്‍​ഷ​ത്തി​ല്‍ മാ​ധ്യ​മ​ങ്ങ​ള്‍​ക്ക് നോ​ട്ടീ​സ്. അ​നു​വാ​ദ​മി​ല്ലാ​തെ സം​ഘ​ര്‍​ഷ​ത്തി​ന്‍റെ ദൃ​ശ്യ​ങ്ങ​ള്‍ പ​ക​ര്‍​ത്തി​യെ​ന്
നി​യ​മ​സ​ഭ​യി​ലെ സം​ഘ​ര്‍​ഷം; അ​നു​വാ​ദ​മി​ല്ലാ​തെ ദൃ​ശ്യ​ങ്ങ​ള്‍ പ​ക​ര്‍​ത്തി​യെ​ന്നാ​രോ​പി​ച്ച് മാ​ധ്യ​മ​ങ്ങ​ള്‍​ക്ക് നോ​ട്ടീ​സ്
തി​രു​വ​ന​ന്ത​പു​രം: നി​യ​മ​സ​ഭാ സ്പീ​ക്ക​റു​ടെ ഓ​ഫീ​സി​ന് മു​ന്നി​ലെ സം​ഘ​ര്‍​ഷ​ത്തി​ല്‍ മാ​ധ്യ​മ​ങ്ങ​ള്‍​ക്ക് നോ​ട്ടീ​സ്. അ​നു​വാ​ദ​മി​ല്ലാ​തെ സം​ഘ​ര്‍​ഷ​ത്തി​ന്‍റെ ദൃ​ശ്യ​ങ്ങ​ള്‍ പ​ക​ര്‍​ത്തി​യെ​ന്നാ​രോ​പി​ച്ച് നി​യ​മ​സ​ഭാ സെ​ക്ര​ട്ട​റി​യാ​ണ് നോ​ട്ടീ​സ​യ​ച്ച​ത്.

അ​തീ​വ സു​ര​ക്ഷാ മേ​ഖ​ല​യി​ല്‍ അ​നു​വാ​ദ​മി​ല്ലാ​തെ ദൃ​ശ്യ​ങ്ങ​ള്‍ പ​ക​ര്‍​ത്തി സം​പ്രേ​ക്ഷ​ണം ചെ​യ്തു. 15 ദി​വ​സ​ത്തി​ന​കം വി​ശ​ദീ​ക​ര​ണം ന​ല്‍​കി​യി​ല്ലെ​ങ്കി​ല്‍ നി​യ​മ​സ​ഭാ പാ​സ് റ​ദ്ദാ​ക്കു​മെ​ന്ന് നോ​ട്ടീ​സി​ല്‍ പ​റ​യു​ന്നു.

നി​യ​മ​സ​ഭാ മ​ന്ദി​ര​ത്തി​ല്‍ സ്പീ​ക്ക​റു​ടെ ഓ​ഫീ​സി​ന് മു​ന്നി​ല്‍ ഭ​ര​ണ-​പ്ര​തി​പ​ക്ഷ അം​ഗ​ങ്ങ​ള്‍ ത​മ്മി​ലു​ണ്ടാ​യ സം​ഘ​ര്‍​ഷ​ത്തി​ന്‍റെ ദൃ​ശ്യ​ങ്ങ​ള്‍ സം​പ്രേ​ഷ​ണം ചെ​യ്ത​തി​നാ​ണ് ന​ട​പ​ടി. ക​ഴി​ഞ്ഞ ദി​വ​സം ഏ​ഴ് പ്ര​തി​പ​ക്ഷ എം​എ​ല്‍​എ​മാ​രു​ടെ പി​എ​മാ​ര്‍​ക്കും സ​മാ​ന​രീ​തി​യി​ല്‍ നോ​ട്ടീ​സ് ന​ല്‍​കി​യി​രു​ന്നു.

എ​ന്നാ​ല്‍ ഭ​ര​ണ​പ​ക്ഷ എം​എ​ല്‍​എ​മാ​രു​ടെ പി​എ​മാ​ര്‍ ദൃ​ശ്യ​ങ്ങ​ള്‍ ചി​ത്രീ​ക​രി​ച്ചെ​ങ്കി​ലും ഇ​വ​ര്‍​ക്കെ​തി​രെ ന​ട​പ​ടി​യു​ണ്ടാ​യി​ല്ലെ​ന്ന് ചൂണ്ടിക്കാട്ടി പ്ര​തി​പ​ക്ഷം രംഗത്തുവന്നി​രു​ന്നു.
More in Latest News :