+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഫെമ നിയമ ലംഘനം; ബിബിസിക്കെതിരേ കേസെടുത്ത് ഇഡി

ന്യൂഡൽഹി: ബ്രിട്ടീഷ് ബ്രോഡ്കാസ്റ്റിംഗ് കമ്പനി (ബിബിസി) ഇന്ത്യക്കെതിരേ ഇഡി കേസെടുത്തു. വിദേശ വിനിമയ ചട്ടം (ഫെമ) ലംഘിച്ചെന്ന് ആരോപിച്ചാണ് കേസ്. ബിബിസിയിലെ രണ്ട് മുതിർന്ന ജീവനക്കാരോട് നേരിട്ട് ഹാജരാകാനും
ഫെമ നിയമ ലംഘനം; ബിബിസിക്കെതിരേ കേസെടുത്ത് ഇഡി
ന്യൂഡൽഹി: ബ്രിട്ടീഷ് ബ്രോഡ്കാസ്റ്റിംഗ് കമ്പനി (ബിബിസി) ഇന്ത്യക്കെതിരേ ഇഡി കേസെടുത്തു. വിദേശ വിനിമയ ചട്ടം (ഫെമ) ലംഘിച്ചെന്ന് ആരോപിച്ചാണ് കേസ്. ബിബിസിയിലെ രണ്ട് മുതിർന്ന ജീവനക്കാരോട് നേരിട്ട് ഹാജരാകാനും ഇഡി ആവശ്യപ്പെട്ടിട്ടുണ്ട്.

ഫെബ്രുവരി ആദ്യം ബിബിസി ഓഫീസുകളിൽ മൂന്നു ദിവസം നീളുന്ന റെയ്ഡ് ഇഡി നടത്തിയിരുന്നു. ബിബിസിയുടെ ഔദ്യോഗിക വരുമാനവും രാജ്യത്തെ പ്രവർത്തനവും തമ്മിൽ യോജിക്കുന്നില്ലെന്ന് റെയ്ഡിന് ശേഷം ഇഡി അറിയിച്ചിരുന്നു.

ഗുജറാത്ത് കലാപത്തില്‍ അന്നത്തെ മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിയുടെ പങ്ക് വെളിപ്പെടുത്തുന്ന ഡോക്യുമെന്‍ററി ബിബിസി പുറത്തുവിട്ടതിന് പിന്നാലെയാണ് ഇഡിയുടെ പരിശോധന നടന്നത്. തുടര്‍ന്ന് രാജ്യത്തിന്‍റെ പലഭാഗങ്ങളിലും പ്രതിഷേധങ്ങള്‍ ഉയര്‍ന്നിരുന്നു.
More in Latest News :