+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

രാ​ഹു​ല്‍ ഗാ​ന്ധി​ക്ക് ഇ​ന്ന് നി​ര്‍​ണാ​യ​കം; അ​പ​കീ​ര്‍​ത്തി​ക്കേ​സ് സൂ​റ​ത്ത് കോ​ട​തി​യി​ല്‍

അ​ഹ​മ്മ​ദാ​ബാ​ദ്: അ​പ​കീ​ര്‍​ത്തി​ക്കേ​സി​ല്‍ ശി​ക്ഷി​ക്ക​പ്പെ​ട്ട രാ​ഹു​ല്‍ ഗാ​ന്ധി​ ന​ല്‍​കി​യ അ​പ്പീ​ല്‍ സൂ​റ​ത്ത് അ​ഡീ​ഷ​ണ​ല്‍ സെ​ഷ​ന്‍​സ് കോ​ട​തി വ്യാ​ഴാ​ഴ്ച പ​രി​ഗ​ണി​ക്കും. കു​റ്റ​ക്കാ​ര​നെ​ന്ന
രാ​ഹു​ല്‍ ഗാ​ന്ധി​ക്ക് ഇ​ന്ന് നി​ര്‍​ണാ​യ​കം; അ​പ​കീ​ര്‍​ത്തി​ക്കേ​സ് സൂ​റ​ത്ത് കോ​ട​തി​യി​ല്‍
അ​ഹ​മ്മ​ദാ​ബാ​ദ്: അ​പ​കീ​ര്‍​ത്തി​ക്കേ​സി​ല്‍ ശി​ക്ഷി​ക്ക​പ്പെ​ട്ട രാ​ഹു​ല്‍ ഗാ​ന്ധി​ ന​ല്‍​കി​യ അ​പ്പീ​ല്‍ സൂ​റ​ത്ത് അ​ഡീ​ഷ​ണ​ല്‍ സെ​ഷ​ന്‍​സ് കോ​ട​തി വ്യാ​ഴാ​ഴ്ച പ​രി​ഗ​ണി​ക്കും. കു​റ്റ​ക്കാ​ര​നെ​ന്ന വി​ധി​ക്ക് സ്റ്റേ ​ല​ഭി​ച്ചാ​ലെ ന​ഷ്ട​മാ​യ എം​പി സ്ഥാ​നം രാ​ഹു​ലി​ന് തി​രി​കെ ല​ഭി​ക്കൂ​ക​യു​ള​ളു.

മോ​ദി പ​രാ​മ​ര്‍​ശ​ത്തി​ന്‍റെ പേ​രി​ല്‍ മ​ജി​സ്‌​ട്രേ​റ്റ് കോ​ട​തി വി​ധി​ച്ച ര​ണ്ടുവ​ര്‍​ഷം ത​ട​വ് ശി​ക്ഷ​യ്ക്ക് സെ​ഷ​ന്‍ കോ​ട​തി സ്റ്റേ ​അ​നു​വ​ദി​ച്ചി​രു​ന്നു.​ എ​ന്നാ​ല്‍ അ​പ്പീ​ല്‍ തീ​ര്‍​പ്പാ​ക്കു​ന്ന​ത് വ​രെ​യാ​ണ് ന​ട​പ​ടി​ക​ള്‍ മ​ര​വി​പ്പി​ച്ചിട്ടുള്ളത്.

ഇ​ന്നുവ​രെ​യാ​ണ് കോ​ട​തി രാ​ഹു​ല്‍ ഗാ​ന്ധി​യ്ക്ക് ജാ​മ്യം അ​നു​വ​ദി​ച്ചി​രു​ന്ന​ത്. ഇ​ത് സ്ഥി​ര​ജാ​മ്യ​മാ​ക്കി മാ​റ്റു​ന്ന​തി​നാ​ണ് രാ​ഹു​ലിന്‍റെ ആ​ദ്യ അ​പേ​ക്ഷ. ത​ട​വ് ശി​ക്ഷ സ്റ്റേ ​ചെ​യ്യ​ണ​മെന്നതാണ് ​ര​ണ്ടാ​മ​ത്തെ അ​പേ​ക്ഷയിൽ. ഉ​ച്ച​യ്ക്ക് മു​ന്‍​പ് അ​പ്പീ​ല്‍ പ​രി​ഗ​ണി​ക്കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്ക​പ്പെ​ടു​ന്ന​ത്. 24-ാമ​താ​യാ​ണ് നി​ല​വി​ല്‍ രാ​ഹു​ലിന്‍റെ കേ​സ് ലി​സ്റ്റ് ചെ​യ്തി​രി​ക്കു​ന്ന​ത്.

2019 ലോ​ക്‌​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നി​ടെ ക​ര്‍​ണാ​ട​ക​യി​ല്‍​വ​ച്ച് "എ​ല്ലാ ക​ള്ള​ന്മാ​രു​ടെ​യും പേ​രി​ല്‍ എ​ങ്ങ​നെ​യാ​ണ് മോ​ദി എ​ന്ന് വ​രു​ന്ന​ത്' എ​ന്ന രാ​ഹു​ല്‍ ഗാ​ന്ധി​യുടെ പ​രാ​മ​ര്‍​ശ​മാ​ണ് കേ​സി​നാ​ധാ​രം.
More in Latest News :