+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

എസ്ഐയെ മാറ്റിയില്ലെങ്കിൽ പ്രക്ഷോഭമെന്ന്

ആനിക്കാട്: പള്ളിക്കത്തോട് എസ്ഐ അനിൽകുമാറിന്റെ തേർവാഴ്ചക്കെതിരേ ആന്റോ ആന്റണി എംപിയുടെ നേതൃത്വത്തിൽ സമാധാനപരമായി പ്രതിഷേധപ്രകടനം നടത്തിയ കോൺഗ്രസ് നേതാക്കൾക്കും പ്രവർത്തകർക്കുമെതിരേ കള്ളക്കേസെടുത്ത നടപടി
എസ്ഐയെ മാറ്റിയില്ലെങ്കിൽ പ്രക്ഷോഭമെന്ന്
ആനിക്കാട്: പള്ളിക്കത്തോട് എസ്ഐ അനിൽകുമാറിന്റെ തേർവാഴ്ചക്കെതിരേ ആന്റോ ആന്റണി എംപിയുടെ നേതൃത്വത്തിൽ സമാധാനപരമായി പ്രതിഷേധപ്രകടനം നടത്തിയ കോൺഗ്രസ് നേതാക്കൾക്കും പ്രവർത്തകർക്കുമെതിരേ കള്ളക്കേസെടുത്ത നടപടി പിണറായി വിജയന്റെ ഫാസിസ്റ്റ് മുഖം വെളിപ്പെടുത്തുന്നതാണെന്നു കോൺഗ്രസ് കാഞ്ഞിരപ്പള്ളി ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് ബാബു ജോസഫ് ആരോപിച്ചു.

ഇതേ എസ്ഐ തന്നെയാണ് ചെങ്ങളത്തെ സ്വകാര്യ എൻജിനിയറിംഗ് കോളജ് കാമ്പസിൽ കയറി വിദ്യാർഥികളെ തല്ലിച്ചതച്ചത്. എസ്ഐയെ ഇവിടെനിന്നു മാറ്റാത്ത പക്ഷം ശക്‌തമായ സമരപരിപാടികൾക്കു നേതൃത്വം നൽകുമെന്നു കോൺഗ്രസ് നേതാക്കൾ പ്രസ്താവനയിൽ അറിയിച്ചു.