+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ക​ർ​ണാ​ട​ക​യി​ൽ ന​ഴ്സിം​ഗ് പ​ഠ​ന​ത്തി​ന് പ്രവേശന പരീക്ഷ വരുന്നു

ബം​ഗ​ളൂ​രു: 20232024 അ​ധ്യ​യ​ന വ​ർ​ഷം മു​ത​ൽ ബി​എ​സ്‌​സി ന​ഴ്സിം​ഗ് പ​ഠ​ന​ത്തി​ന് പൊ​തു പ്ര​വേ​ശ​ന പ​രീ​ക്ഷ നി​ർ​ബ​ന്ധ​മാ​ക്കി ക​ർ​ണാ​ട​ക. സം​സ്ഥാ​ന​ത്തെ എ​ല്ലാ ന​ഴ്സിം​ഗ് കോ​ള​ജു​ക​ളി​ലും പ്ര​വേ​ശ​ന
ക​ർ​ണാ​ട​ക​യി​ൽ ന​ഴ്സിം​ഗ് പ​ഠ​ന​ത്തി​ന് പ്രവേശന പരീക്ഷ വരുന്നു
ബം​ഗ​ളൂ​രു: 2023-2024 അ​ധ്യ​യ​ന വ​ർ​ഷം മു​ത​ൽ ബി​എ​സ്‌​സി ന​ഴ്സിം​ഗ് പ​ഠ​ന​ത്തി​ന് പൊ​തു പ്ര​വേ​ശ​ന പ​രീ​ക്ഷ നി​ർ​ബ​ന്ധ​മാ​ക്കി ക​ർ​ണാ​ട​ക. സം​സ്ഥാ​ന​ത്തെ എ​ല്ലാ ന​ഴ്സിം​ഗ് കോ​ള​ജു​ക​ളി​ലും പ്ര​വേ​ശ​ന പ​രീ​ക്ഷ​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രി​ക്കും ഇ​നി അ​ഡ്മി​ഷ​ൻ ന​ൽ​കു​ക​യെ​ന്ന് സ​ർ​ക്കാ​ർ വ്യ​ക്ത​മാ​ക്കി.

ന​ഴ്സിം​ഗ് പ്ര​വേ​ശ​ന​ത്തി​ന് പൊ​തു പ​രീ‍​ക്ഷ ന​ട​പ്പി​ലാ​ക്ക​ണ​മെ​ന്ന് ഇ​ന്ത്യ​ൻ ന​ഴ്സിം​ഗ് കൗ​ൺ​സി​ൽ എ​ല്ലാ സം​സ്ഥാ​ന​ങ്ങ​ൾ​ക്കും നി​ർ​ദേ​ശം ന​ൽ​കി​യി​രു​ന്നു. ഇ​തി​ന് പി​ന്നാ​ലെ​യാ​ണ് ക​ർ​ണാ​ട​ക​യു​ടെ പു​തി​യ പ്ര​ഖ്യാ​പ​നം.

ക​ർ​ണാ​ട​ക എ​ക്സാ​മി​നേ​ഷ​ൻ അ​തോ​റി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​കും പ​രീ​ക്ഷ​യു​ടെ ന​ട​ത്തി​പ്പ്. പ​രീ​ക്ഷ​യ്ക്ക് അ​പേ​ക്ഷി​ക്കാ​നു​ള്ള ഓ​ൺ​ലൈ​ൻ ലി​ങ്ക് ഏ​പ്രി​ൽ 14 മു​ത​ൽ ല​ഭ്യ​മാ​ക്കു​മെ​ന്നാ​ണ് അ​റി​യി​പ്പ്.

498 അം​ഗീ​കൃ​ത ന​ഴ്സിം​ഗ് കോ​ള​ജു​ക​ൾ പ്ര​വ​ർ​ത്തി​ക്കു​ന്ന ക​ർ​ണാ​ട​ക​യി​ൽ എ​ല്ലാ വ​ർ​ഷ​വും 35,000 സീ​റ്റു​ക​ളി​ലേ​ക്കാ​ണ് പ്ര​വേ​ശ​നം ന​ട​ക്കു​ന്ന​ത്. ഇ​തി​ൽ 20 ശ​ത​മാ​നം സീ​റ്റു​ക​ൾ മാ​ത്ര​മാ​ണ് മെ​റി​റ്റ് അ​ടി​സ്ഥാ​ന​മാ​ക്കി​യു​ള്ള സ​ർ​ക്കാ​ർ സീ​റ്റു​ക​ളാ​യി ല​ഭ്യ​മാ​യി​രു​ന്ന​ത്.
More in Latest News :