+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മ​ല​പ്പു​റ​ത്ത് ഗ്ലാ​സ് പാ​ളി ശരീരത്തിൽ വീ​ണ് യു​വാ​വ് മ​രി​ച്ചു

മ​ല​പ്പു​റം: വ​ളാ​ഞ്ചേ​രി​യി​ൽ ഭീ​മ​ൻ ഗ്ലാ​സ് പാ​ളി ശ​രീ​ര​ത്തി​ൽ പ​തി​ച്ച് ചു​മ​ട്ടു​തൊ​ഴി​ലാ​ളി മ​രി​ച്ചു. കൊ​ട്ടാ​രം സ്വ​ദേ​ശി സി​ദ്ദി​ഖ് ആ​ണ് മ​രി​ച്ച​ത്.കോ​ട്ട​പ്പു​റം ജു​മാ മ​സ്ജി​ദി​ന് സ​മീ
മ​ല​പ്പു​റ​ത്ത് ഗ്ലാ​സ് പാ​ളി ശരീരത്തിൽ വീ​ണ് യു​വാ​വ് മ​രി​ച്ചു
മ​ല​പ്പു​റം: വ​ളാ​ഞ്ചേ​രി​യി​ൽ ഭീ​മ​ൻ ഗ്ലാ​സ് പാ​ളി ശ​രീ​ര​ത്തി​ൽ പ​തി​ച്ച് ചു​മ​ട്ടു​തൊ​ഴി​ലാ​ളി മ​രി​ച്ചു. കൊ​ട്ടാ​രം സ്വ​ദേ​ശി സി​ദ്ദി​ഖ് ആ​ണ് മ​രി​ച്ച​ത്.

കോ​ട്ട​പ്പു​റം ജു​മാ മ​സ്ജി​ദി​ന് സ​മീ​പ​ത്തു​ള്ള പ്ലൈ​വു​ഡ് - ഗ്ലാ​സ് വ്യാ​പാ​ര​കേ​ന്ദ്ര​ത്തി​ന് മു​മ്പി​ൽ വ​ച്ചാ​ണ് അ​പ​ക​ടം സം​ഭ​വി​ച്ച​ത്. ട്ര​ക്കി​ൽ നി​ന്ന് ക്രെ​യി​നി​ന്‍റെ സ​ഹാ​യ​ത്തോ​ടെ ഇ​റ​ക്കി​യ ഗ്ലാ​സ് പാ​ളി സി​ദ്ദി​ഖി​ന്‍റെ ശ​രീ​ര​ത്തി​ലേ​ക്ക് പ​തി​ക്കു​ക​യാ​യി​രു​ന്നു.

ഗ്ലാ​സ് പാ​ളി​ക്കും ട്ര​ക്കി​നു​മി​ട​യി​ൽ കു​ടു​ങ്ങി​പ്പോ​യ സി​ദ്ദി​ഖി​നെ ഉ​ട​ൻ ത​ന്നെ സ​മീ​പ​ത്തെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.
More in Latest News :