+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പ്ര​തി​പ​ക്ഷ ഐ​ക്യ​ത്തി​ന് നി​ർ​ണാ​യ​ക ചു​വ​ടു​വയ്പ്; കോൺഗ്രസ് നേതാക്കളെ കണ്ട് നിതീഷ്

ന്യൂ​ഡ​ൽ​ഹി: 2024ലെ ​പൊ​തു​തെ​ര​ഞ്ഞെ​ടു​പ്പി​ന് മു​ന്നോ​ടി​യാ​യി പ്ര​തി​പ​ക്ഷ ഐ​ക്യ​മു​ന്ന​ണി രൂ​പീ​ക​രി​ക്കാ​നു​ള്ള നീ​ക്ക​വു​മാ​യി കോ​ൺ​ഗ്ര​സ്. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ജ​ന​താ​ദ​ൾ യു​ണൈ​റ്റ​ഡ് (ജെ​ഡി​യ
പ്ര​തി​പ​ക്ഷ ഐ​ക്യ​ത്തി​ന് നി​ർ​ണാ​യ​ക ചു​വ​ടു​വയ്പ്; കോൺഗ്രസ് നേതാക്കളെ കണ്ട് നിതീഷ്
ന്യൂ​ഡ​ൽ​ഹി: 2024ലെ ​പൊ​തു​തെ​ര​ഞ്ഞെ​ടു​പ്പി​ന് മു​ന്നോ​ടി​യാ​യി പ്ര​തി​പ​ക്ഷ ഐ​ക്യ​മു​ന്ന​ണി രൂ​പീ​ക​രി​ക്കാ​നു​ള്ള നീ​ക്ക​വു​മാ​യി കോ​ൺ​ഗ്ര​സ്. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ജ​ന​താ​ദ​ൾ യു​ണൈ​റ്റ​ഡ് (ജെ​ഡി​യു), രാ​ഷ്ട്രീ​യ ജ​ന​താ​ദ​ൾ (ആ​ർ​ജെ​ഡി) എ​ന്നി​വ​യു​ടെ ഉ​ന്ന​ത നേ​താ​ക്ക​ൾ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ വസതിയിൽ കൂടിക്കാഴ്ച നടത്തി.

യോ​ഗ​ത്തി​ൽ രാ​ഹു​ൽ ഗാ​ന്ധി, ബി​ഹാ​ർ മു​ഖ്യ​മ​ന്ത്രി​യും ജെ​ഡി​യു അ​ധ്യ​ക്ഷ​നു​മാ​യ നി​തീ​ഷ് കു​മാ​ർ, ബി​ഹാ​ർ ഉ​പ​മു​ഖ്യ​മ​ന്ത്രി​യും ആ​ർ​ജെ​ഡി നേ​താ​വു​മാ​യ തേ​ജ​സ്വി യാ​ദ​വ്, ജെ​ഡി​യു അ​ധ്യ​ക്ഷ​ൻ രാ​ജീ​വ് ര​ഞ്ജ​ൻ സിം​ഗ്, ആ​ർ​ജെ​ഡി​യു​ടെ രാ​ജ്യ​സ​ഭാ എം​പി മ​നോ​ജ് കു​മാ​ർ ഝാ, ​കോ​ൺ​ഗ്ര​സ് നേ​താ​വ് സ​ൽ​മാ​ൻ ഖു​ർ​ഷി​ദ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

ഭ​ര​ണ​ക​ക്ഷി​യാ​യ ബി​ജെ​പി​ക്കെ​തി​രേ പ്ര​തി​പ​ക്ഷ ക​ക്ഷി​ക​ൾ ഒ​റ്റ​ക്കെ​ട്ടാ​യ പോ​രാ​ട്ട​മാ​ണ് ല​ക്ഷ്യ​മി​ടു​ന്ന​തെ​ന്ന് നേ​താ​ക്ക​ൾ പ​റ​ഞ്ഞു. ഇ​ത് ച​രി​ത്ര​പ​ര​മാ​യ കൂ​ടി​ക്കാ​ഴ്ച​യാ​ണെ​ന്നും വ​രാ​നി​രി​ക്കു​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ൽ എ​ല്ലാ പ്ര​തി​പ​ക്ഷ പാ​ർ​ട്ടി​ക​ളെ​യും ഒ​ന്നി​പ്പി​ക്കു​ക​യാ​ണ് ല​ക്ഷ്യ​മെ​ന്നും ഖാ​ർ​ഗെ മാ​ധ്യ​മ​ങ്ങ​ളോ​ട് വ്യ​ക്ത​മാ​ക്കി.

പ്ര​തി​പ​ക്ഷ ഐ​ക്യ​ത്തി​നു​ള്ള നി​ർ​ണാ​യ​ക​മാ​യ ഒ​രു ചു​വ​ടു​വെ​പ്പാ​ണി​തെ​ന്ന് രാ​ഹുൽ ഗാ​ന്ധി​യും പ​റ​ഞ്ഞു. ഇ​ത് ഒ​രു പ്ര​ക്രി​യ ആ​ണെ​ന്നും രാ​ജ്യ​ത്തി​നു വേ​ണ്ടി​യു​ള്ള പ്ര​തി​പ​ക്ഷ ല​ക്ഷ്യം ഇ​തി​ലൂ​ടെ ഉ​രു​ത്തി​രി​യു​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. ക​ഴി​യു​ന്ന​ത്ര പാ​ർ​ട്ടി​ക​ളെ യോ​ജി​പ്പി​ച്ച് ഒ​രു​മി​ച്ച് പ്ര​വ​ർ​ത്തി​ക്കാ​നാ​ണ് ശ്ര​മ​മെ​ന്ന് നി​തീ​ഷ് കു​മാ​റും വ്യ​ക്ത​മാ​ക്കി.

അ​തേ​സ​മ​യം, പ്ര​തി​പ​ക്ഷ ഐ​ക്യ​ത്തി​ൽ ചി​ല പാ​ർ​ട്ടി​ക​ൾ നി​ല​പാ​ട് വ്യ​ക്ത​മാ​ക്കി​യ​പ്പോ​ൾ മ​റ്റു ചി​ല​ർ സ​മ്മി​ശ്ര സൂ​ച​ന​ക​ളാ​ണ് ന​ൽ​കു​ന്ന​ത്. തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സ് ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഒ​റ്റ​യ്ക്ക് മ​ത്സ​രി​ക്കു​മെ​ന്നാ​ണ് അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്. ഏ​തെ​ങ്കി​ലും മു​ന്ന​ണി​യി​ൽ ചേ​രു​ന്ന​തി​നെ​ക്കു​റി​ച്ച് ആം​ആ​ദ്മി പാ​ർ​ട്ടി​യും ഇ​തു​വ​രെ നി​ല​പാ​ട് വ്യ​ക്ത​മാ​ക്കി​യി​ട്ടി​ല്ല.
More in Latest News :