മാഞ്ചസ്റ്റർ: യുവേഫ ചാന്പ്യൻസ് ലീഗ് ഫുട്ബോൾ ആദ്യപാദ ക്വാർട്ടർ ഫൈനലിൽ ജർമൻ വന്പന്മാരായ ബയേണ്‍ മ്യൂണിക്കിനെ തകർത്ത് മാഞ്ചസ്റ്റർ സിറ്റി. എത്തിഹാദ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ എതിരില്ലാത്ത മൂന്ന് ഗോളിനായിരുന്നു പെപ് ഗ്വാർഡിയോളയുടെ ടീമിന്റെ ജയം.
27-ാം മിനിറ്റിൽ റോഡ്രിയാണ് സിറ്റിയുടെ ആദ്യഗോൾ നേടിയത്. സില്‍വ നൽകിയ പാസ് റോഡ്രി ഇടങ്കാലന്‍ ഷോട്ടിലൂടെ വലയിലെത്തിച്ചു. രണ്ടാം പകുതിയിൽ ബെര്‍ണാര്‍ഡോ സില്‍വ (70'), എര്‍ലിംഗ് ഹാളണ്ട് (76') എന്നിവരും ഗോൾനേടിയതോടെ സിറ്റി ജയമുറപ്പിച്ചു.
ഏപ്രിൽ 20ന് മ്യൂണിക്കിലെ അലിയൻസ് അരീനയിൽ വച്ചാണ് രണ്ടാംപാദ ക്വാർട്ടർ പോരാട്ടം നടക്കുക.