കൊച്ചി: കള്ളപ്പണ ഇടപാടുകളിലും അനധികൃത സ്വത്ത് സമ്പാദന കേസിലും അന്വേഷണം നേരിടുന്ന കോൺഗ്രസ് നേതാവും മുൻ മന്ത്രിയുമായ വി.എസ്. ശിവകുമാറിന് ചോദ്യംചെയ്യൽ നോട്ടീസ് നൽകി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്(ഇഡി).
ഏപ്രിൽ 20-ന് ചോദ്യംചെയ്യലിന് ഹാജരാകണമെന്നാണ് ശിവകുമാറിനോടും മുൻ പ്രൈവറ്റ് സെക്രട്ടറിയോടും ഇഡി ആവശ്യപ്പെട്ടിട്ടുള്ളത്.
2020-ൽ നടത്തിയ റെയ്ഡിൽ, സ്വന്തം പേരിലും ബിനാമികളുടെ പേരിലും ശിവകുമാര്‍ അനധികൃത സ്വത്ത് സമ്പാദനം നടത്തിയതായി വിജിലൻസ് കണ്ടെത്തിയിരുന്നു. വിജിലന്‍സ് അന്വേഷണത്തിന്റെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്ത് ഇഡി പ്രാഥമിക അന്വേഷണം നടത്തിയിരുന്നു. ഈ കേസിന്റ ചോദ്യംചെയ്യലിന് ഹാജരാകാനാണ് ശിവകുമാറിന് നിർദേശം നൽകിയത്.