കോഴിക്കോട്: നിയമസഭാ സംഘർഷത്തെത്തുടർന്ന് തനിക്കേറ്റ പരിക്ക് മുൻനിർത്തി അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ, കെ.എസ്. സച്ചിൻ ദേവ് എംഎൽഎ, ദേശാഭിമാനി പത്രം എന്നിവർക്കെതിരെ മാനനഷ്ടക്കേസുമായി കെ.കെ. രമ എംഎൽഎ.
ഇവർക്കെതിരെ രമ വക്കീൽ നോട്ടീസ് അയച്ചു. സാമൂഹ്യമാധ്യമങ്ങളിലും മുഖ്യധാരാ മാധ്യമങ്ങളിലും തനിക്കെതിരെ പ്രചാരണം നടത്തിയ സംഭവത്തിൽ 15 ദിവസത്തിനുള്ളിൽ പരസ്യമായി മാപ്പ് പറയണമെന്നും ഇല്ലെങ്കിൽ ഒരു കോടി രൂപ നഷ്ടപരിഹാരം നൽകണമെന്നുമാണ് രമയുടെ ആവശ്യം. ഇവർക്കെതിരെ ക്രിമിനൽ കേസ് ഫയൽ ചെയ്യുമെന്നും രമ അറിയിച്ചിട്ടുണ്ട്.