+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സ്വ​കാ​ര്യ സ്കൂ​ളി​ന്‍റെ ലാ​ബി​ൽ മ​നു​ഷ്യ​ഭ്രൂ​ണം; അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു

ഭോ​പ്പാ​ൽ: മ​ധ്യ​പ്ര​ദേ​ശി​ലെ സാ​ഗ​റി​ലു​ള്ള സ്വ​കാ​ര്യ സ്കൂ​ളി​ന്‍റെ ലാ​ബി​ൽ നി​ന്നും മ​നു​ഷ്യ​ഭ്രൂ​ണം ക​ണ്ടെ​ത്തി. ബീ​ന ടൗ​ണി​ൽ സ്ഥി​തി ചെ​യ്യു​ന്ന സ്‌​കൂ​ളി​ലാ​ണ് സം​ഭ​വം.സം​ഭ​വ​ത്തി​ൽ മ​ധ്യ​പ
സ്വ​കാ​ര്യ സ്കൂ​ളി​ന്‍റെ ലാ​ബി​ൽ മ​നു​ഷ്യ​ഭ്രൂ​ണം; അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു
ഭോ​പ്പാ​ൽ: മ​ധ്യ​പ്ര​ദേ​ശി​ലെ സാ​ഗ​റി​ലു​ള്ള സ്വ​കാ​ര്യ സ്കൂ​ളി​ന്‍റെ ലാ​ബി​ൽ നി​ന്നും മ​നു​ഷ്യ​ഭ്രൂ​ണം ക​ണ്ടെ​ത്തി. ബീ​ന ടൗ​ണി​ൽ സ്ഥി​തി ചെ​യ്യു​ന്ന സ്‌​കൂ​ളി​ലാ​ണ് സം​ഭ​വം.

സം​ഭ​വ​ത്തി​ൽ മ​ധ്യ​പ്ര​ദേ​ശ് ബാ​ലാ​വ​കാ​ശ ക​മ്മീ​ഷ​ൻ അം​ഗം പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി. ഏ​പ്രി​ൽ ആ​റി​ന് ബാ​ലാ​വ​കാ​ശ ക​മ്മീ​ഷ​ന്‍റെ ര​ണ്ടം​ഗ സം​ഘം സ്കൂ​ളി​ൽ അ​പ്ര​തീ​ക്ഷി​ത സ​ന്ദ​ർ​ശ​നം ന​ട​ത്തി​യി​രു​ന്നു.

ഇ​തി​നി​ടെ​യാ​ണ് ബ​യോ​ള​ജി ലാ​ബി​ലെ ഭ​ര​ണി​യി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന മ​നു​ഷ്യ​ഭ്രൂ​ണം ക​ണ്ട​ത്. ഇ​തി​നെ​ക്കു​റി​ച്ച് സ്കൂ​ൾ അ​ധി​കൃ​ത​രോ​ട് ചോ​ദി​ച്ച​പ്പോ​ൾ അ​വ​ർ​ക്ക് തൃ​പ്തി​ക​ര​മാ​യ മ​റു​പ​ടി ന​ൽ​കാ​ൻ ക​ഴി​ഞ്ഞി​ല്ല.

മെ​ഡി​ക്ക​ൽ കോ​ള​ജു​ക​ളി​ൽ ഇ​ത്ത​ര​ത്തി​ൽ ഭ്രൂ​ണം സം​ര​ക്ഷി​ക്കു​ന്നു​ണ്ടെ​ങ്കി​ലും മ​റ്റു​ള്ള സ്ഥ​ല​ങ്ങ​ളി​ൽ അ​ത് സൂ​ക്ഷി​ക്കു​ന്ന​തി​ന് പ്ര​ത്യേ​കം അ​നു​മ​തി ആ​വ​ശ്യ​മാ​ണ്. സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​താ​യി ബീ​ന പോ​ലീ​സ് സ്റ്റേ​ഷ​ൻ ഇ​ൻ​ചാ​ർ​ജ് ക​മാ​ൽ നി​ഗ്വാ​ൾ പ​റ​ഞ്ഞു.
More in Latest News :