+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വി​ഷു - റം​സാ​ൻ ച​ന്ത​ക​ൾ ഏ​പ്രി​ൽ 12 മു​ത​ൽ

തി​രു​വ​ന​ന്ത​പു​രം: സി​വി​ല്‍ സ​പ്ലൈ​സ് കോ​ര്‍​പ്പ​റേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള വി​ഷു റം​സാ​ന്‍ ച​ന്ത​ക​ള്‍ ഈ ​മാ​സം 12ന് ​ആ​രം​ഭി​ക്കു​മെ​ന്ന് ഭ​ക്ഷ്യ​വകുപ്പ് മ​ന്ത്രി ജി.​ആ​ർ. അ​നി​ൽ അ​റി​യി
വി​ഷു - റം​സാ​ൻ ച​ന്ത​ക​ൾ ഏ​പ്രി​ൽ 12 മു​ത​ൽ
തി​രു​വ​ന​ന്ത​പു​രം: സി​വി​ല്‍ സ​പ്ലൈ​സ് കോ​ര്‍​പ്പ​റേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള വി​ഷു - റം​സാ​ന്‍ ച​ന്ത​ക​ള്‍ ഈ ​മാ​സം 12-ന് ​ആ​രം​ഭി​ക്കു​മെ​ന്ന് ഭ​ക്ഷ്യ​വകുപ്പ് മ​ന്ത്രി ജി.​ആ​ർ. അ​നി​ൽ അ​റി​യി​ച്ചു.

10 ദി​വ​സം നീ​ണ്ടു നി​ല്‍​ക്കു​ന്ന ച​ന്ത​ക​ള്‍ ഏ​പ്രി​ല്‍ 21 വ​രെ പ്ര​വ​ര്‍​ത്തി​ക്കും. പ​ദ്ധ​തി​യു​ടെ സം​സ്ഥാ​ന​ത​ല ഉ​ദ്ഘാ​ട​നം ത​മ്പാ​നൂ​രി​ലെ കെ​എ​സ്ആ​ര്‍​ടി​സി ഡി​പ്പോ​യ്ക്ക് സ​മീ​പ​ത്തു​ള്ള സ​പ്ലൈ​കോ വി​പ​ണ​ന കേ​ന്ദ്ര​ത്തി​ന് മു​ന്നി​ല്‍ വ​ച്ച് ന​ട​ക്കും.

എ​ല്ലാ ജി​ല്ല, താ​ലൂ​ക്ക് കേ​ന്ദ്ര​ങ്ങ​ളി​ലും ച​ന്ത​ക​ള്‍ ആ​രം​ഭി​ക്കു​മെ​ന്നും ഉ​പ​ഭോ​ക്താ​ക്ക​ള്‍​ക്ക് അ​വ​ശ്യ​സാ​ധ​ന​ങ്ങ​ള്‍ ച​ന്ത​യി​ലൂ​ടെ വി​ല​ക്കു​റ​വി​ല്‍ വാ​ങ്ങാ​ന്‍ സാ​ധി​ക്കു​മെ​ന്നും മ​ന്ത്രി അ​റി​യി​ച്ചു.

നേ​ര​ത്തെ, ഇ​ത്ത​വ​ണ വി​ഷു - റം​സാ​ൻ ച​ന്ത​ക​ള്‍ ഉ​ണ്ടാ​കി​ല്ലെ​ന്ന വി​വ​രം വ്യാ​പ​ക​മാ​യി പ്ര​ച​രി​ച്ചി​രു​ന്നു. സ​ർ​ക്കാ​രി​ന്‍റെ ഈ ​തീ​രു​മാ​ന​ത്തി​നെ​തി​രെ വി​മ​ർ​ശ​ന​വു​മാ​യി പ്ര​തി​പ​ക്ഷ ക​ക്ഷി​ക​ൾ രം​ഗ​ത്തെ​ത്തി​യി​രു​ന്നു.
More in Latest News :