+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

"മോ​ദി ഗോ ​ബാ​ക്ക്'; പ്ര​ധാ​ന​മ​ന്ത്രി​യു​ടെ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​തി​രെ വ​ന്‍ പ്ര​തി​ഷേ​ധം

ചെ​ന്നൈ: ദ​ക്ഷി​ണേ​ന്ത്യ​യി​ല്‍ പ്ര​ധാ​ന​മ​ന്ത്രി സ​ന്ദ​ര്‍​ശ​നം തു​ട​രു​ന്ന​തി​നി​ടെ മോ​ദി​ക്കെ​തി​രെ ത​മി​ഴ്‌​നാ​ട്ടി​ലും തെ​ല​ങ്കാ​ന​യി​ലും വ​ന്‍ പ്ര​തി​ഷേ​ധം. ചെ​ന്നൈ​യി​ല്‍ കോ​ണ്‍​ഗ്ര​സി​ന്‍റെ​യു
ചെ​ന്നൈ: ദ​ക്ഷി​ണേ​ന്ത്യ​യി​ല്‍ പ്ര​ധാ​ന​മ​ന്ത്രി സ​ന്ദ​ര്‍​ശ​നം തു​ട​രു​ന്ന​തി​നി​ടെ മോ​ദി​ക്കെ​തി​രെ ത​മി​ഴ്‌​നാ​ട്ടി​ലും തെ​ല​ങ്കാ​ന​യി​ലും വ​ന്‍ പ്ര​തി​ഷേ​ധം. ചെ​ന്നൈ​യി​ല്‍ കോ​ണ്‍​ഗ്ര​സി​ന്‍റെ​യും ദ്രാ​വി​ഡ സം​ഘ​ട​ന​ക​ളു​ടെ​യും നേ​തൃ​ത്വ​ത്തി​ലാ​ണ് പ്ര​തി​ഷേ​ധം ന​ട​ക്കു​ന്ന​ത്.

വൈ​കു​ന്നേ​രം മൂ​ന്നി​ന് പ്ര​ധാ​ന​മ​ന്ത്രി ത​മി​ഴ്‌​നാ​ട്ടി​ലെ​ത്താ​നി​രി​ക്കെ​യാ​ണ് പ്ര​തി​ഷേ​ധം. ചെ​ന്നൈ വി​മാ​ന​ത്താ​ള​ത്തി​ന്‍റെ ന​വീ​ക​രി​ച്ച ടെ​ര്‍​മി​ന​ല്‍ പ്ര​ധാ​ന​മ​ന്ത്രി​യാ​ണ് ഉ​ദ്ഘാ​ട​നം ചെ​യ്യു​ക."മോ​ദി ഗോ ​ബാ​ക്ക്' എ​ന്നെ​ഴു​തി​യ പോ​സ്റ്റ​റു​ക​ള്‍ ഉ​യ​ര്‍​ത്തി​പ്പി​ടി​ച്ചാ​ണ് പ്ര​വ​ര്‍​ത്ത​ക​ര്‍ പ്ര​തി​ഷേ​ധി​ക്കു​ന്ന​ത്.

രാ​ഹു​ല്‍ ഗാ​ന്ധി​യു​ടെ പാ​ര്‍​ല​മെ​ന്‍റ് അം​ഗ​ത്വം റ​ദ്ദാ​ക്കി​യ​തി​നെ​തി​രെ​യാ​ണ് കോ​ണ്‍​ഗ്ര​സി​ന്‍റെ പ്ര​തി​ഷേ​ധം. മോ​ദി​യെ ത​മി​ഴ്‌​നാ​ട്ടി​ല്‍ കാ​ല് കു​ത്താ​ന്‍ അ​നു​വ​ദി​ക്കി​ല്ലെ​ന്ന നി​ല​പാ​ടാ​ണ് ദ്രാ​വി​ഡ സം​ഘ​ട​ന​ക​ള്‍​ക്കു​ള്ള​ത്.

അ​തേ​സ​മ​യം മു​ഖ്യ​മ​ന്ത്രി എം.​കെ.​സ്റ്റാ​ലി​ന്‍ പ്ര​ധാ​ന​മ​ന്ത്രി​യോ​ടൊ​പ്പം വേ​ദി പ​ങ്കി​ടു​ന്ന​തി​നാ​ല്‍ ഡി​എം​കെ ഉ​ള്‍​പ്പെ​ടെ​യു​ള്ള പാ​ര്‍​ട്ടി​ക​ള്‍ പ്ര​ത്യ​ക്ഷ സ​മ​ര​ത്തി​നി​റ​ങ്ങി​യി​ട്ടി​ല്ല. ട്വി​റ്റ​റി​ല്‍ "മോ​ദി ഗോ ​ബാ​ക്ക്' എ​ന്ന ഹാ​ഷ് ടാ​ഗി​ലൂ​ടെ​യും പ്ര​തി​ഷേ​ധ​മു​യ​രു​ന്നു​ണ്ട്.

തെ​ല​ങ്കാ​ന​യി​ലും പ്ര​ധാ​ന​മ​ന്ത്രി​ക്കെ​തി​രെ പ്ര​തി​ഷേ​ധം ശ​ക്ത​മാ​ണ്. രാ​വി​ലെ 11.30നാ​ണ് പ്ര​ധാ​ന​മ​ന്ത്രി സെ​ക്ക​ന്ത​രാ​ബാ​ദി​ലെ​ത്തി​യ​ത്. സെ​ക്ക​ന്ത​രാ​ബാ​ദ്-​തി​രു​പ്പ​തി വ​ന്ദേ​ഭാ​ര​ത് എ​ക്‌​സ്പ്ര​സ് ട്രെ​യി​ന്‍ പ്ര​ധാ​ന​മ​ന്ത്രി ഉ​ദ്ഘാ​ട​നം ചെ​യ്തു.

മോ​ദി പ​ങ്കെ​ടു​ക്കു​ന്ന പ​രി​പാ​ടി​യു​ടെ വേ​ദി​ക്ക് സ​മീ​പം മോ​ദി വി​രു​ദ്ധ പോ​സ്റ്റ​റു​ക​ള്‍ പ്ര​ത്യ​ക്ഷ​പ്പെ​ട്ടി​രു​ന്നു. തെ​ല​ങ്കാ​ന മു​ഖ്യ​മ​ന്ത്രി കെ.​ച​ന്ദ്ര​ശേ​ഖ​ര്‍ റാ​വു ച​ട​ങ്ങി​ല്‍​നി​ന്ന് വി​ട്ടു​നി​ന്നു.
More in Latest News :