+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

രാജ്യത്ത് 6,155 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു

ന്യൂഡൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 6,155 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 31,194 ആയി ഉയർന്നതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. അഞ്ചിന
രാജ്യത്ത് 6,155 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു
ന്യൂഡൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 6,155 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 31,194 ആയി ഉയർന്നതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.

അഞ്ചിന് മുകളിലാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 98.74 ശതമാനമാണ് രോഗമുക്തി നിരക്ക്. 11 കോവിഡ് മരണമാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്ത് ആകെ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 5,30,954 ആയി.

അതേസമയം, കേരളം ഉൾപ്പെടെ ഏഴ് സംസ്ഥാനങ്ങളിൽ കോവിഡ് കേസുകൾ വർധിക്കുകയാണെന്ന് കേന്ദ്രം മുന്നറിയിപ്പ് നൽകി. മഹാരാഷ്ട്ര, ഡൽഹി, കർണാടക, ഹിമാചൽപ്രദേശ്, തമിഴ്നാട്, ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങളിലാണ് കേസുകൾ വർധിക്കുന്നത്.
More in Latest News :