+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ട്രെ​യി​ന്‍ ആ​ക്ര​മ​ണം: പെ​ട്രോ​ള്‍ വാ​ങ്ങി​യ​ത് ഷൊ​ര്‍​ണൂ​രി​ല്‍​നി​ന്നെ​ന്ന് പ്ര​തി

കോ​ഴി​ക്കോ​ട്: എ​ല​ത്തൂ​ര്‍ ട്രെ​യി​ന്‍ തീ​വ​യ്പ്പ് കേ​സി​ലെ പ്ര​തി ഷാ​റൂ​ഖ് സെ​യ്ഫി പെ​ട്രോ​ള്‍ വാ​ങ്ങി​യ​ത് ഷൊ​ര്‍​ണൂ​രി​ല്‍​നി​ന്നെ​ന്ന് മൊ​ഴി. ആ​ക്ര​മ​ണം ന​ട​ത്തി​യ ഞാ​യ​റാ​ഴ്ച ത​ന്നെ​യാ​ണ് പെ​ട്
ട്രെ​യി​ന്‍ ആ​ക്ര​മ​ണം: പെ​ട്രോ​ള്‍ വാ​ങ്ങി​യ​ത് ഷൊ​ര്‍​ണൂ​രി​ല്‍​നി​ന്നെ​ന്ന് പ്ര​തി
കോ​ഴി​ക്കോ​ട്: എ​ല​ത്തൂ​ര്‍ ട്രെ​യി​ന്‍ തീ​വ​യ്പ്പ് കേ​സി​ലെ പ്ര​തി ഷാ​റൂ​ഖ് സെ​യ്ഫി പെ​ട്രോ​ള്‍ വാ​ങ്ങി​യ​ത് ഷൊ​ര്‍​ണൂ​രി​ല്‍​നി​ന്നെ​ന്ന് മൊ​ഴി. ആ​ക്ര​മ​ണം ന​ട​ത്തി​യ ഞാ​യ​റാ​ഴ്ച ത​ന്നെ​യാ​ണ് പെ​ട്രോ​ള്‍ വാ​ങ്ങി​യ​തെ​ന്നും ഇ​യാ​ള്‍ മൊ​ഴി ന​ല്‍​കി.

സ​മ്പ​ര്‍​ക് ക്രാന്തിഎ​ക്‌​സ്പ്ര​സി​ല്‍​വ​ന്ന് ഷൊ​ര്‍​ണൂ​ര്‍ റെ​യി​ല്‍​വേ സ്‌​റ്റേ​ഷ​നി​ലി​റ​ങ്ങി​യ ശേ​ഷം സ​മീ​പ​ത്തു​ള്ള പ​മ്പി​ല്‍​നി​ന്ന് പെ​ട്രോ​ള്‍ വാ​ങ്ങു​ക​യാ​യി​രു​ന്നെ​ന്ന് ഇ​യാ​ള്‍ അ​ന്വേ​ഷ​ണ​സം​ഘ​ത്തോ​ട് പ​റ​ഞ്ഞു. മൊ​ഴി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ പെ​ട്രോ​ള്‍ പ​മ്പി​ലേ​ത​ട​ക്കം സ​മീ​പ​പ്ര​ദേ​ശ​ത്തു​ള്ള സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ള്‍ പോ​ലീ​സ് ശേ​ഖ​രി​ച്ചു.

ഇ​യാ​ള്‍​ക്ക് ഹി​ന്ദി​യും ഇം​ഗ്ലീ​ഷും ന​ന്നാ​യി കൈ​കാ​ര്യം ചെ​യ്യാ​ന്‍ ക​ഴി​യു​മെ​ന്നും അ​ന്വേ​ഷ​ണ​സം​ഘം ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്.
More in Latest News :