+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

താ​യ്‍​വാ​നു സ​മീ​പം യു​ദ്ധ​ക്ക​പ്പ​ല​യ​ച്ചു; കടുത്ത പ്രതിഷേധവുമായി ചൈന

ബെ​യ്ജിം​ഗ്: യു​എ​സ് ഹൗ​സ് സ്പീ​ക്ക​ർ കെ​വി​ൻ മ​ക്കാ​ർ​ത്തി താ​യ്‌​വാ​ൻ പ്ര​സി​ഡ​ന്‍റ് സാ​യ് ഇം​ഗ് വെ​ന്നു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യ​തി​ൽ ക​ടു​ത്ത പ്ര​തി​ഷേ​ധ​വു​മാ​യി ചൈ​ന. താ​യ്‍​വാ​നു സ​മീ​പം
താ​യ്‍​വാ​നു സ​മീ​പം യു​ദ്ധ​ക്ക​പ്പ​ല​യ​ച്ചു; കടുത്ത പ്രതിഷേധവുമായി ചൈന
ബെ​യ്ജിം​ഗ്: യു​എ​സ് ഹൗ​സ് സ്പീ​ക്ക​ർ കെ​വി​ൻ മ​ക്കാ​ർ​ത്തി താ​യ്‌​വാ​ൻ പ്ര​സി​ഡ​ന്‍റ് സാ​യ് ഇം​ഗ് വെ​ന്നു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യ​തി​ൽ ക​ടു​ത്ത പ്ര​തി​ഷേ​ധ​വു​മാ​യി ചൈ​ന. താ​യ്‍​വാ​നു സ​മീ​പം ചൈ​ന യു​ദ്ധ​ക്ക​പ്പ​ൽ അ‌‌​യ​ച്ചു.

വ്യാ​ഴം, വെ​ള്ളി ദി​വ​സ​ങ്ങ​ളി​ൽ താ​യ്‍​വാ​ൻ ദ്വീ​പി​ന് ചു​റ്റു​മു​ള്ള ക​ട​ലി​ൽ മൂ​ന്ന് ചൈ​നീ​സ് യു​ദ്ധ​ക്ക​പ്പ​ലു​ക​ൾ ചു​റ്റി​സ​ഞ്ച​രി​ച്ചു. യു​ദ്ധ​വി​മാ​ന​വും ഹെ​ലി​കോ​പ്ട​റും ത​ങ്ങ​ളു​ടെ വ്യോ​മ​പ്ര​തി​രോ​ധ മേ​ഖ​ല​യി​ൽ ക​ട​ന്ന​താ​യി താ​യ്‍​വാ​ൻ പ്ര​തി​രോ​ധ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.

സെ​ൻ​ട്ര​ൽ അ​മേ​രി​ക്ക​ൻ രാ​ജ്യ​ങ്ങ​ളി​ലെ സ​ന്ദ​ർ​ശ​ന​ത്തി​നു​ശേ​ഷം മ​ട​ങ്ങു​ന്ന​വ​ഴി സാ​യ് ഇം​ഗ് വെ​ൻ അ​മേ​രി​ക്ക​യി​ലെ ലോ​സ് ആ​ഞ്ച​ല​സി​ൽ ഇ​റ​ങ്ങി​യ​താ​ണ് ചൈ​ന​യെ പ്ര​കോ​പി​പ്പി​ച്ച​ത്. കെ​വി​ൻ മ​ക്കാ​ർ​ത്തി യു​എ​സ് പ്ര​തി​നി​ധി സം​ഘ​ത്തോ​ടൊ​പ്പ​മാ​ണ് അ​വ​രു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യ​ത്.

ക​ഴി​ഞ്ഞ വ​ർ​ഷം ഓ​ഗ​സ്റ്റി​ൽ അ​ന്ന​ത്തെ യു​എ​സ് ഹൗ​സ് സ്പീ​ക്ക​ർ നാ​ൻ​സി പെ​ലോ​സി താ​യ്‍​വാ​ൻ സ​ന്ദ​ർ​ശി​ച്ച​പ്പോ​ൾ ദ്വീ​പി​ന​ടു​ത്ത് വ​ൻ സൈ​നി​കാ​ഭ്യാ​സം ന​ട​ത്തി​യാ​ണ് ചൈ​ന പ്ര​തി​ക​രി​ച്ച​ത്.
More in Latest News :