ന്യൂഡൽഹി: ബിജെപി പ്രവേശനം നടത്തിയതിന് പിന്നാലെ എ.കെ.ആന്റണിയുടെ മകൻ അനിൽ ആന്റണി പ്രതിരോധമന്ത്രി രാജ്നാഥ് സിംഗുമായി കൂടിക്കാഴ്ച നടത്തി. മന്ത്രിയുടെ ഔദ്യോഗിക വസതിയിൽ ഇന്ന് രാവിലെയാണ് ഇരുവരും കണ്ടത്. കൂടിക്കാഴ്ചയുടെ വിശദാംശങ്ങൾ പുറത്തുവിട്ടിട്ടില്ല.
പ്രധാനമന്ത്രിയുടെ ഓഫീസിന്റെ നിർദ്ദേശപ്രകാരമാണ് അനിൽ ആന്റണി മന്ത്രിമാരെ സന്ദർശിക്കുന്നതെന്നാണ് വിവരം. വരും ദിവസങ്ങളിൽ മറ്റ് മന്ത്രിമാരുമായും അനിൽ കൂടിക്കാഴ്ച നടത്തിയേക്കും.
വരും ദിവസങ്ങളിൽ തന്നെ അനിലിന് എന്ത് ചുമതല നൽകണമെന്ന് സംബന്ധിച്ച് ബിജെപി നേതൃത്വം തീരുമാനമെടുക്കുമെന്നും റിപ്പോർട്ടുണ്ട്.