കണ്ണൂർ: ബിജെപിയിലേക്ക് പോകുന്നവർക്ക് കോൺഗ്രസ് യാത്രയയപ്പ് നൽകുകയാണെന്ന് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി.ജയരാജൻ. എ.കെ.ആന്റണിയുടെ മകൻ അനിൽ ആന്റണിയുടെ ബിജെപി പ്രവേശനത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ആന്റണിയുടെ അറിവോടെ തന്നെയാണ് മകൻ ബിജെപിയിലേക്ക് പോയിരിക്കുന്നത്. ഇനി ബിജെപിയിലേക്ക് പോകുന്ന നേതാവ് കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ ആയിരിക്കുമെന്നും അദ്ദേഹത്തിന് പറ്റിയ പദവി പറഞ്ഞുറപ്പിക്കാനാണ് അനിൽ ആന്റണിയെ നേരത്തെ അയച്ചിരിക്കുന്നതെന്നും എം.വി.ജയരാജൻ ആരോപിച്ചു.