+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കോ​ൽ​ക്ക​ത്ത​യ്ക്ക് വ​മ്പ​ൻ ജ​യം

കോ​ൽ​ക്ക​ത്ത: വ​മ്പ​ൻ തോ​ൽ​വി​ക​ൾ സ്ഥി​ര​മാ​യി ഏ​റ്റു​വാ​ങ്ങു​ന്ന റോ​യ​ൽ ച​ല​ഞ്ചേ​ഴ്സ് ബാം​ഗ്ലൂ​രി​ന് അ​ത്ത​ര​മൊ​രു പ​രാ​ജ​യം സ​മ്മാ​നി​ച്ച് കോ​ൽ​ക്ക​ത്ത നൈ​റ്റ് റൈ​ഡേ​ഴ്സ്. ഈ​ഡ​ൻ ഗാ​ർ​ഡ​ൻ​സി​ൽ ന​ട​ന്
കോ​ൽ​ക്ക​ത്ത​യ്ക്ക് വ​മ്പ​ൻ ജ​യം
കോ​ൽ​ക്ക​ത്ത: വ​മ്പ​ൻ തോ​ൽ​വി​ക​ൾ സ്ഥി​ര​മാ​യി ഏ​റ്റു​വാ​ങ്ങു​ന്ന റോ​യ​ൽ ച​ല​ഞ്ചേ​ഴ്സ് ബാം​ഗ്ലൂ​രി​ന് അ​ത്ത​ര​മൊ​രു പ​രാ​ജ​യം സ​മ്മാ​നി​ച്ച് കോ​ൽ​ക്ക​ത്ത നൈ​റ്റ് റൈ​ഡേ​ഴ്സ്. ഈ​ഡ​ൻ ഗാ​ർ​ഡ​ൻ​സി​ൽ ന​ട​ന്ന പോ​രാ​ട്ട​ത്തി​ൽ 81 റ​ൺ​സി​നാ​ണ് കെ​കെ​ആ​ർ വി​ജ​യി​ച്ച​ത്.

ഷാ​ർ​ദു​ൾ ഠാ​ക്കൂ​ർ(68), റ​ഹ്മാ​നു​ള്ള ഗു​ർ​ബാ​സ്(57), റി​ങ്കു സിം​ഗ്(46) എ​ന്നി​വ​രു​ടെ ക​രു​ത്തി​ൽ നി​ശ്ചി​ത ഓ​വ​റി​ൽ ഏ​ഴ് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 204 റ​ൺ​സാ​ണ് കെ​കെ​ആ​ർ നേ​ടി​യ​ത്. നാ​ല് വി​ക്ക​റ്റു​ക​ൾ നേ​ടി​യ വ​രു​ൺ ച​ക്ര​വ​ർ​ത്തി​യു​ടെ​യും മൂ​ന്ന് ബാ​റ്റ​ർ​മാ​രെ പു​റ​ത്താ​ക്കി​യ യു​വ​താ​രം സു​യാ​ഷ് ശ​ർ​മ​യു​ടെ​യും ബൗ​ളിം​ഗ് ക​രു​ത്തി​ന് മു​മ്പി​ൽ പ​ത​റി​യ ആ​ർ​സി​ബി​യു​ടെ റ​ൺ​ചേ​സ് 123 റ​ൺ​സി​ൽ അ​വ​സാ​നി​ച്ചു.

വി​രാ​ട് കോ​ഹ്‌​ലി(21), ഫാ​ഫ് ഡു​പ്ലെ​സി(23) എ​ന്നി​വ​ർ ഭേ​ദ​പ്പെ​ട്ട തു​ട​ക്കം ന​ൽ​കി​യെ​ങ്കി​ലും മു​ന്നേ​റ്റ​നി​ര​യെ​യും മ​ധ്യ​നി​ര​യെ​യും ച​ക്ര​വ​ർ​ത്തി ന​യി​ച്ച ബൗ​ളിം​ഗ് നി​ര വേ​ഗം മ​ട​ക്കി. ആ​ർ​സി​ബി​യു​ടെ ആ​റ് ബാ​റ്റ​ർ​മാ​ർ ഒ​റ്റ​യ​ക്ക സ്കോ​റി​നാ​ണ് പു​റ​ത്താ​യ​ത്.

ദി​നേ​ഷ് കാ​ർ​ത്തി​ക്കി​നെ​യും(9) വാ​ല​റ്റ​ത്തെ​യും ശ​ർ​മ ചു​രു​ട്ടി​ക്കെ​ട്ടി​യ​തോ​ടെ മ​ത്സ​രം വേ​ഗം അ​വ​സാ​നി​ച്ചു. 44-1 എ​ന്ന നി​ല​യി​ൽ നി​ന്ന് 86-8 എ​ന്ന നി​ല​യി​ലേ​ക്ക് അ​തി​വേ​ഗ​മാ​ണ് ആ​ർ​സി​ബി വീ​ണ​ത്. ഡേ​വി​ഡ് വി​ല്ലി(20*), ആ​കാ​ശ്ദീ​പ് സിം​ഗ്(17) എ​ന്നി​വ​ർ ന​ട​ത്തി​യ ബാ​റ്റ്‌​വീ​ശ​ലി​ൽ പി​റ​ന്ന ബൗ​ണ്ട​റി​ക​ളാ​ണ് ടീം ​സ്കോ​ർ 100 ക​ട​ത്തി​യ​ത്.

നേ​ര​ത്തെ, ടോ​സ് ന​ഷ്ട​പ്പെ​ട്ട് ക്രീ​സി​ലെ​ത്തി​യ കോ​ൽ​ക്ക​ത്ത നൈ​റ്റ് റൈ​ഡേ​ഴ്സി​ന്‍റെ തു​ട​ക്കം വ​ൻ ത​ക​ർ​ച്ച​യോ​ടെ​യാ​യി​രു​ന്നു. ഓ​പ്പ​ണ​ർമാരായ വെ​ങ്കി​ടേ​ഷ് അ​യ്യ​ർ(3), മൻ​ദീ​പ് സിം​ഗ്(0) എന്നിവരെ ഡേ​വി​ഡ് വി​ല്ലി അ​ടു​ത്ത​ടു​ത്ത പ​ന്തു​ക​ളി​ൽ പു​റ​ത്താ​ക്കി.

സ്കോ​ർ​ബോ​ർ​ഡി​ൽ 47 റ​ണ്‍​സു​ള്ള​പ്പോ​ൾ ക്യാ​പ്റ്റ​ൻ നി​തീ​ഷ് റാ​ണ​യും(1) പു​റ​ത്ത്. ഒ​ര​റ്റ​ത്ത് നി​ല​യു​റ​പ്പി​ച്ച ഗു​ർ​ബാ​സ്, നേ​രി​ട്ട 38-ാം പ​ന്തി​ൽ അ​ർ​ധ​സെ​ഞ്ചു​റി​യി​ലെ​ത്തി. സിം​ഗി​നൊ​പ്പം അ​ഞ്ചാം വി​ക്ക​റ്റി​ൽ 42 റ​ണ്‍​സ് കൂ​ട്ടു​കെ​ട്ടു​ണ്ടാ​ക്കി​യ​ശേ​ഷ​മാ​ണ് ഗു​ർ​ബാ​സ് പു​റ​ത്താ​യ​ത്.

ഗു​ർ​ബാ​സി​നെ​യും ആ​ന്ദ്രേ റ​സ​ലി​നെ​യും (0) ക​ര​ണ്‍ ശ​ർ​മ അ​ടു​ത്ത​ടു​ത്ത പ​ന്തു​ക​ളി​ൽ പു​റ​ത്താ​ക്കി. എ​ന്നാ​ൽ ഠാ​ക്കൂ​റി​ന്‍റെ ക​ട​ന്നാ​ക്ര​മ​ണം കോ​ൽ​ക്ക​ത്ത​യെ 200 ക​ട​ത്തി.

ജ​യ​ത്തോ​ടെ ര​ണ്ട് പോ​യി​ന്‍റു​മാ​യി കെ​കെ​ആ​ർ ലീ​ഗി​ൽ മൂ​ന്നാം സ്ഥാ​ന​ത്തെ​ത്തി. സ​മാ​ന പോ​യി​ന്‍റു​ള്ള ആ​ർ​സി​ബി റ​ൺ​നി​ര​ക്കി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ പ​ട്ടി​ക​യി​ൽ ഏ​ഴാം സ്ഥാ​ന​ത്താ​ണ്.
More in Latest News :