+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഡോ​ണ​ൾ​ഡ് ട്രം​പ് അ​റ​സ്റ്റി​ൽ

ന്യൂ​യോ​ർ​ക്ക്: അ​വി​ഹി​ത​ബ​ന്ധം ര​ഹ​സ്യ​മാ​ക്കി വ​യ്ക്കാ​ൻ നീ​ല​ച്ചി​ത്ര ന​ടി​ക്ക് പ​ണം ന​ൽ​കി​യ കേ​സി​ൽ മു​ൻ അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ് അ​റ​സ്റ്റി​ൽ. ഇ​തോ​ടെ, ക്രി​മി​ന​ൽ കേ​സി​ൽ
ഡോ​ണ​ൾ​ഡ് ട്രം​പ് അ​റ​സ്റ്റി​ൽ
ന്യൂ​യോ​ർ​ക്ക്: അ​വി​ഹി​ത​ബ​ന്ധം ര​ഹ​സ്യ​മാ​ക്കി വ​യ്ക്കാ​ൻ നീ​ല​ച്ചി​ത്ര ന​ടി​ക്ക് പ​ണം ന​ൽ​കി​യ കേ​സി​ൽ മു​ൻ അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ് അ​റ​സ്റ്റി​ൽ. ഇ​തോ​ടെ, ക്രി​മി​ന​ൽ കേ​സി​ൽ അ​റ​സ്റ്റി​ലാ​കു​ന്ന ആ​ദ്യ മു​ൻ യു​എ​സ് പ്ര​സി​ഡ​ന്‍റ് എ​ന്ന അ​പ​ഖ്യാ​തി ട്രം​പി​നെ തേ​ടി​യെ​ത്തി.

ന്യൂ​യോ​ർ​ക്കി​ലെ മാ​ൻ​ഹാ​ട്ട​ൻ കോ​ട​തി​യി​ൽ എ​ത്തി​യാ​ണ് ട്രം​പ് കീ​ഴ​ട​ങ്ങി​യ​ത്. അ​ദ്ദേ​ഹ​ത്തി​നെ​തി​രാ​യ കു​റ്റ​പ​ത്രം ഉ​ട​ൻ വാ​യി​ച്ചു​കേ​ൾ​പ്പി​ക്കും. കോ​ട​തി ന​ട​പ​ടി​ക​ള്‍​ക്കു ശേ​ഷം ട്രം​പി​നെ സ്വ​ന്തം ജാ​മ്യ​ത്തി​ല്‍ വി​ട്ട​യ​ച്ചേ​ക്കു​മെ​ന്നാ​ണ് നി​യ​മ​വി​ദ​ഗ്ധ​ർ ന​ൽ​കു​ന്ന വി​വ​രം.

2016-ലെ ​പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ച​ര​ണ​സ​മ​യ​ത്ത് നീ​ല​ച്ചി​ത്ര താ​രം സ്റ്റോ​മി ഡാ​നി​യ​ല്‍​സി​ന് 1.30 ല​ക്ഷം ഡോ​ള​ര്‍ (1.07 കോ​ടി​യോ​ളം രൂ​പ) ന​ല്‍​കി​യെ​ന്നാ​ണ് ട്രം​പി​നെ​തി​രാ​യ ആ​രോ​പ​ണം. തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ണ്ടി​ൽ നി​ന്ന് ചെ​ല​വ​ഴി​ച്ച ഈ ​തു​ക ന​ല്‍​കി​യ​ത് ബി​സി​ന​സ് ചെ​ല​വാ​യി കാ​ണി​ച്ച​താ​ണ് കു​റ്റ​ക​ര​മാ​യ​ത്.
More in Latest News :