ന്യൂഡൽഹി: പരിക്കുകൾ വകവയ്ക്കാതെ, ആവേശം പകരാനായി ഊന്നുവടിയുമായി പവിലിയനിലേക്ക് എത്തിയ ഋഷഭ് പന്തിനെ നിരാശനാക്കി ഡൽഹി ക്യാപിറ്റൽസ് വീണ്ടും വീണു. ക്യാപിറ്റൽസിനെതിരെ ആറ് വിക്കറ്റിന്റെ വിജയം നേടിയ ഗുജറാത്ത് ടൈറ്റന്‍സ് പോയിന്റ് പട്ടികയിൽ ഒന്നാമതെത്തി.
ക്യാപിറ്റൽസ് ഉയർത്തിയ 163 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്ന ടൈറ്റൻസ് 11 പന്ത് ബാക്കി നിൽക്കെ വിജയം കണ്ടു. ആദ്യ മത്സരത്തിലെ ഇംപാക്ട് പ്ലെയർ സ്ഥാനത്ത് നിന്ന് മാറ്റം കിട്ടി സ്റ്റാർട്ടിംഗ് ഇലവനിൽ എത്തിയ സായ് സുദർശന്റെ(62*) പ്രകടനമാണ് ടൈറ്റന്‍സിന് ലീഗിലെ തുടർച്ചയായ രണ്ടാം ജയം നൽകിയത്.
സ്കോർ:
ഡൽഹി ക്യാപിറ്റൽസ് 162/8(20)
ഗുജറാത്ത് ടൈറ്റൻസ് 163/4(18.1)
റൺചേസിനായി എത്തിയ ടൈറ്റൻസിന്റെ ഓപ്പണർമാരായ വൃദ്ധിമാൻ സാഹ, ശുഭ്മാൻ ഗിൽ എന്നിവർ രണ്ട് പേരും വ്യക്തിഗത സ്കോർ 14-ൽ എത്തിയപ്പോഴേക്കും വീണു. ഇംപാക്ട് പ്ലെയറായി എത്തിയ വിജയ് ശങ്കർ 29 റൺസെടുത്ത് മടങ്ങി.
ഇതിനിടെ 48 പന്തിൽ നാല് ഫോറുകളും രണ്ട് സിക്സുകളും പായിച്ച ഇന്നിംഗ്സിലൂടെ സുദർശൻ വിജയശിൽപിയായി. ഡേവിഡ് മില്ലർ(31*) മികച്ച പിന്തുണ നൽകി. ക്യാപിറ്റൽസിനായി ആന്റിക് നോർക്കെ രണ്ടും മിച്ചൽ മാർഷ്, ഖലീൽ അഹ്മദ് എന്നിവർ ഓരോ വിക്കറ്റ് വീതവും നേടി.
നേരത്തെ, ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ക്യാപിറ്റൽസിനായി ഡേവിഡ് വാർണർ(30), സർഫ്രാസ് ഖാൻ(30), അക്സർ പട്ടേൽ(36) എന്നിവർ മാത്രമാണ് ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചത്.
മൂന്ന് വിക്കറ്റ് വീതം നേടിയ റാഷിദ് ഖാൻ, മുഹമ്മദ് ഷമി എന്നിവരാണ് ടൈറ്റൻസിന്റെ നടുവൊടിച്ചത്. അൽസാരി ജോസഫ് അടുത്തടുത്ത രണ്ട് പന്തുകളിൽ വിക്കറ്റ് നേടി ഹാട്രിക്കിന് തൊട്ടടുത്ത് എത്തിയിരുന്നു.