+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മു​ഖ്യ​മ​ന്ത്രി ഇ​ഫ്താ​ർ വി​രു​ന്ന് സം​ഘ​ടി​പ്പി​ച്ചു

തി​രു​വ​ന​ന്ത​പു​രം: മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ഇ​ഫ്താ​ർ വി​രു​ന്ന് സം​ഘ​ടി​പ്പി​ച്ചു. നി​യ​മ​സ​ഭ​യി​ലെ ശ​ങ്ക​ര​നാ​രാ​യ​ണ​ൻ ത​മ്പി ഹാ​ളി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ സാ​മൂ​ഹി​ക, സാം​സ്‌​കാ​രി​ക രം​ഗ​
മു​ഖ്യ​മ​ന്ത്രി ഇ​ഫ്താ​ർ വി​രു​ന്ന് സം​ഘ​ടി​പ്പി​ച്ചു
തി​രു​വ​ന​ന്ത​പു​രം: മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ഇ​ഫ്താ​ർ വി​രു​ന്ന് സം​ഘ​ടി​പ്പി​ച്ചു. നി​യ​മ​സ​ഭ​യി​ലെ ശ​ങ്ക​ര​നാ​രാ​യ​ണ​ൻ ത​മ്പി ഹാ​ളി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ സാ​മൂ​ഹി​ക, സാം​സ്‌​കാ​രി​ക രം​ഗ​ങ്ങ​ളി​ലെ നി​ര​വ​ധി പ്ര​മു​ഖ​ർ പ​ങ്കെ​ടു​ത്തു.

മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നും പ​ത്‌​നി ക​മ​ല​യും ചേ​ർ​ന്നു വി​രു​ന്നി​ലേ​ക്ക് വി​ശി​ഷ്ടാ​തി​ഥി​ക​ളെ സ്വീ​ക​രി​ച്ചു. നി​യ​മ​സ​ഭ സ്പീ​ക്ക​ർ എ.​എ​ൻ. ഷം​സീ​ർ, പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ൻ, ചീ​ഫ് സെ​ക്ര​ട്ട​റി ഡോ. ​വി.പി. ​ജോ​യ് എ​ന്നി​വ​ർ​ക്കൊ​പ്പം മ​ന്ത്രി​സ​ഭാം​ഗ​ങ്ങ​ളും വി​രു​ന്നി​ൽ പ​ങ്കെ​ടു​ത്തു.

സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.വി. ഗോ​വി​ന്ദ​ൻ, മു​സ്‌​ലിം ലീ​ഗ് നേ​താ​വ് പി.​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി, പാ​ണ​ക്കാ​ട് സാ​ദി​ഖ​ലി ശി​ഹാ​ബ് ത​ങ്ങ​ൾ, ഡോ.​എം.കെ. ​മു​നീ​ർ, സി​പി​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി കാ​നം രാ​ജേ​ന്ദ്ര​ൻ, ബി​ജെ​പി നേ​താ​വ് ഒ. ​രാ​ജ​ഗോ​പാ​ൽ, പ്ര​ഫ. കെ.​വി. തോ​മ​സ് എ​ന്നി​വ​രും സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

ബി​ഷ​പ്പ് റോ​യ്‌​സ് മ​നോ​ജ്, വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ൻ, സം​സ്ഥാ​ന യു​വ​ജ​ന ക​മ്മീ​ഷ​ൻ അ​ധ്യ​ക്ഷ ഡോ. ​ചി​ന്ത ജെ​റോം, വ്യാ​വ​സാ​യി​ക, രാ​ഷ്ട്രീ​യ രം​ഗ​ങ്ങ​ളി​ലെ പ്ര​മു​ഖ​ർ, സം​സ്ഥാ​ന സ​ർ​ക്കാ​രി​ലെ ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ർ, മാ​ധ്യ​മ സ്ഥാ​പ​ന മേ​ധാ​വി​ക​ൾ തു​ട​ങ്ങി​യ​വ​രും ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.
More in Latest News :