+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ത​ണ്ണീ​ർ​മു​ക്കം ബ​ണ്ട് ഏ​പ്രി​ൽ 10ന് ​തു​റ​ക്കും

ആ​ല​പ്പു​ഴ: ത​ണ്ണീ​ർ​മു​ക്കം ബ​ണ്ടി​ന്‍റെ ഷ​ട്ട​റു​ക​ൾ ഏ​പ്രി​ൽ 10ന് ​തു​റ​ക്കാ​ൻ തീ​രു​മാ​നി​ച്ചു. കൃ​ഷി​മ​ന്ത്രി പി.​പ്ര​സാ​ദി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ആ​ല​പ്പു​ഴ ക​ള​ക്‌​ട്രേ​റ്റി​ൽ ചേ​ർ​ന്ന ഉ​പ​ദേ​ശ
ത​ണ്ണീ​ർ​മു​ക്കം ബ​ണ്ട് ഏ​പ്രി​ൽ 10ന് ​തു​റ​ക്കും
ആ​ല​പ്പു​ഴ: ത​ണ്ണീ​ർ​മു​ക്കം ബ​ണ്ടി​ന്‍റെ ഷ​ട്ട​റു​ക​ൾ ഏ​പ്രി​ൽ 10ന് ​തു​റ​ക്കാ​ൻ തീ​രു​മാ​നി​ച്ചു. കൃ​ഷി​മ​ന്ത്രി പി.​പ്ര​സാ​ദി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ആ​ല​പ്പു​ഴ ക​ള​ക്‌​ട്രേ​റ്റി​ൽ ചേ​ർ​ന്ന ഉ​പ​ദേ​ശ​ക സ​മി​തി യോ​ഗ​ത്തി​ലാ​ണ് ഇ​ത് സം​ബ​ന്ധി​ച്ച തീ​രു​മാ​ന​മെ​ടു​ത്ത​ത്.

വേ​മ്പ​നാ​ട് കാ​യ​ൽ സം​ര​ക്ഷ​ണ​ത്തി​ന് വ​ലി​യ പ്രാ​ധാ​ന്യ​മാ​ണ് സ​ർ​ക്കാ​ർ ന​ൽ​കു​ന്ന​തെ​ന്ന് കൃ​ഷി മ​ന്ത്രി പ​റ​ഞ്ഞു. നെ​ൽ​ക​ർ​ഷ​ക​ർ​ക്കും മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ​ക്കും ബു​ദ്ധി​മു​ട്ടി​ല്ലാ​ത്ത ത​ര​ത്തി​ൽ ത​ണ്ണീ​ർ​മു​ക്കം ബ​ണ്ടി​ന്‍റെ ഷ​ട്ട​റു​ക​ൾ ക്ര​മീ​ക​രി​ക്കാ​നാ​ണ് സ​ർ​ക്കാ​ർ ശ്ര​മി​ക്കു​ന്ന​ത്. കാ​ർ​ഷി​ക ക​ല​ണ്ട​ർ പ്ര​കാ​രം ത​ന്നെ കൃ​ഷി​യി​റ​ക്കി മു​ന്നോ​ട്ടു​പോ​കാ​ൻ ശ്ര​മി​ക്ക​ണ​മെ​ന്ന് യോ​ഗ​ത്തി​ൽ മ​ന്ത്രി നി​ർ​ദേ​ശി​ച്ചു.

ഇ​നി​യും കൊ​യ്ത്ത് പൂ​ർ​ത്തി​യാ​ക്കാ​നു​ള്ള കൈ​ന​ക​രി, ചി​ത്തി​ര പാ​ട​ശേ​ഖ​ര​ങ്ങ​ളി​ലെ കൊ​യ്ത്ത് ഏ​പ്രി​ൽ 10-ന​കം പൂ​ർ​ത്തി​യാ​ക്ക​ണ​മെ​ന്നും അ​ല്ലാ​ത്ത പ​ക്ഷം ഓ​രു ജ​ലം ക​യ​റാ​ത്ത സം​വി​ധാ​നം ഉ​റ​പ്പാ​ക്ക​ണ​മെ​ന്നും ജി​ല്ലാ ക​ള​ക്ട​ർ ഹ​രി​ത വി. ​കു​മാ​ർ നി​ർ​ദേ​ശി​ച്ചു.

ബ​ണ്ട് തു​റ​ക്കു​മ്പോ​ൾ കാ​യ​ലി​ൽ നി​ന്നു​ള്ള വെ​ള്ളം കൊ​യ്ത്ത് പൂ​ർ​ത്തി​യാ​കാ​ത്ത പാ​ട​ശേ​ഖ​ര​ങ്ങ​ളി​ൽ ക​യ​റു​ന്നി​ല്ലെ​ന്ന് കോ​ട്ട​യം, ആ​ല​പ്പു​ഴ ജി​ല്ല​ക​ളി​ലെ പ്രി​ൻ​സി​പ്പ​ൽ കൃ​ഷി ഓ​ഫീ​സ​ർ​മാ​ർ ഉ​റ​പ്പു വ​രു​ത്ത​ണ​മെ​ന്നും നി​ർ​ദ്ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്.
More in Latest News :