തിരുവനന്തപുരം: 80 ലക്ഷം രൂപ ലോട്ടറിയടിച്ചയാള്‍ മദ്യസത്ക്കാരത്തിനിടെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച സംഭവത്തില്‍ സുഹൃത്ത് കസ്റ്റഡിയില്‍. പാങ്ങോട് സ്വദേശി സന്തോഷിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
ലോട്ടറി അടിച്ച സന്തോഷത്തില്‍ സുഹൃത്തുക്കള്‍ക്ക് മദ്യസത്ക്കാരം നടത്തിയ പാങ്ങോട് സ്വദേശി സജീവ് തിങ്കളാഴ്ചയാണ് മരിച്ചത്. കഴിഞ്ഞ മാസമാണ് സംസ്ഥാന ഭാഗ്യക്കുറിയുടെ എണ്‍പത് ലക്ഷം രൂപയുടെ സമ്മാനം ഇയാള്‍ക്ക് ലഭിച്ചത്.
കഴിഞ്ഞ ദിവസമാണ് തുക ബാങ്കിലേക്കെത്തിയത്. പിന്നാലെ സുഹൃത്തുക്കള്‍ക്ക് മദ്യസത്ക്കാരം നടത്തി. ഇതിനിടെ സുഹൃത്തുക്കളുമായി സംസാരിച്ചുനില്‍ക്കുമ്പോള്‍ ഇയാള്‍ മണ്‍തിട്ടയില്‍നിന്ന് താഴേയ്ക്ക് വീഴുകയായിരുന്നു. ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
എന്നാല്‍ സന്തോഷ് സജീവനെ തള്ളിയിടുകയായിരുന്നെന്ന ബന്ധുവിന്റെ പരാതിയെ തുടര്‍ന്ന് പോലീസ് കേസെടുക്കുകയായിരുന്നു. തുടര്‍ന്നാണ് സന്തോഷിനെ കസ്റ്റഡിയിലെടുത്തത്.