+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ബീ​ഹാ​റി​ൽ സ്ഫോ​ട​നം; അ​ഞ്ച് പേ​ർ​ക്ക് പ​രി​ക്ക്

പാ​റ്റ്ന: ബീ​ഹാ​റി​ലെ സ​സാ​റാം പ​ട്ട​ണ​ത്തി​ലു​ണ്ടാ​യ ബോം​ബ് സ്‌​ഫോ​ട​ന​ത്തി​ൽ അ​ഞ്ച് പേ​ർ​ക്ക് പ​രി​ക്ക്. ഇ​വ​രെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. രാ​മ​ന​വ​മി ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് പി​ന്നാ​ലെ ബീ​
ബീ​ഹാ​റി​ൽ സ്ഫോ​ട​നം; അ​ഞ്ച് പേ​ർ​ക്ക് പ​രി​ക്ക്
പാ​റ്റ്ന: ബീ​ഹാ​റി​ലെ സ​സാ​റാം പ​ട്ട​ണ​ത്തി​ലു​ണ്ടാ​യ ബോം​ബ് സ്‌​ഫോ​ട​ന​ത്തി​ൽ അ​ഞ്ച് പേ​ർ​ക്ക് പ​രി​ക്ക്. ഇ​വ​രെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

രാ​മ​ന​വ​മി ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് പി​ന്നാ​ലെ ബീ​ഹാ​റി​ലെ വി​വി​ധ​യി​ട​ങ്ങ​ളി​ല്‍ സം​ഘ​ര്‍​ഷ​ങ്ങ​ള്‍ പൊ​ട്ടി​പ്പു​റ​പ്പെ​ട്ടി​രു​ന്നു. സ​സാ​റാ​മി​ല്‍ ശ​നി​യാ​ഴ്ച വൈ​കീ​ട്ട് വീ​ണ്ടും സം​ഘ​ര്‍​ഷം ന​ട​ന്നു. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് സ്ഫോ​ട​നം ന​ട​ന്ന​ത്.

ഒ​രു കു​ടി​ലി​ലാ​ണ് സ്ഫോ​ട​നം ന​ട​ന്ന​തെ​ന്നും പ്ര​ദേ​ശ​ത്തു​നി​ന്ന് ഒ​രു സ്‌​കൂ​ട്ടി ക​ണ്ടെ​ടു​ത്ത​താ​യും പോ​ലീ​സ് വ്യ​ക്ത​മാ​ക്കി. ഫോ​റ​ന്‍​സി​ക് സം​ഘം സ്ഥ​ല​ത്ത് പ​രി​ശോ​ധ​ന ന​ട​ത്തി. സം​ഭ​വ​ത്തി​ല്‍ കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം ബീ​ഹാ​ര്‍ സ​ര്‍​ക്കാ​രി​നോ​ട് റി​പ്പോ​ര്‍​ട്ട് തേ​ടി​യി​ട്ടു​ണ്ട്.

സ​സാ​റാ​മി​ല്‍ പോ​ലീ​സ് സു​ര​ക്ഷ ശ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്. പോ​ലീ​സ്, സ്‌​പെ​ഷ​ല്‍ ടാ​സ്‌​ക് ഫോ​ഴ്‌​സ്, അ​ര്‍​ധ സൈ​നി​ക വി​ഭാ​ഗം തു​ട​ങ്ങി​യ​വ ന​ഗ​ര​ത്തി​ല്‍ ഫ്‌​ളാ​ഗ് മാ​ര്‍​ച്ച് ന​ട​ത്തി. ന​ള​ന്ദ​യി​ല്‍ ബ​ജ്റം​ഗ​ദ​ള്‍ സം​ഘ​ടി​പ്പി​ച്ച രാ​മ​ന​വ​മി ഘോ​ഷ​യാ​ത്ര​യ്ക്കു നേ​രെ​യു​ണ്ടാ​യ ക​ല്ലേ​റി​നെ തു​ട​ര്‍​ന്നാ​ണ് അ​ക്ര​മം വ്യാ​പി​ച്ച​ത്.

ബീ​ഹാ​റി​ലെ നാ​ലു ജി​ല്ല​ക​ളി​ലാ​ണ് അ​ക്ര​മം ന​ട​ന്ന​ത്. 45 പേ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. സ​സാ​റാ​മി​നു പു​റ​മേ ന​ള​ന്ദ​യി​ലും നി​രോ​ധ​നാ​ജ്ഞ പ്ര​ഖ്യാ​പി​ച്ച് ഇ​ന്‍റ​ര്‍​നെ​റ്റ് വി​ല​ക്ക് ഏ​ര്‍​പ്പെ​ടു​ത്തി.
More in Latest News :