+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

അ​രി​ക്കൊ​മ്പ​ൻ കു​ങ്കി​യാ​ന​ക​ളു​ടെ അ​രി​കി​ൽ; വ​ന​പാ​ല​ക​ർ തു​ര​ത്തി​യോ​ടി​ച്ചു

ഇ​ടു​ക്കി: നാ​ട്ടു​കാ​ർ പ്ര​തി​ഷേ​ധം തു​ട​രു​ന്ന​തി​നി​ടെ നാട്ടിൽ സ്വൈര്യവിഹാരം തുടർന്ന് അ​രി​ക്കൊ​മ്പ​ൻ. ത​ന്നെ കൂ​ട്ടി​ലാ​ക്കാ​നെ​ത്തി​ച്ച കു​ങ്കി​യാ​ന​ക​ളു​ടെ അ​രി​കി​ലാ​ണ് ഇ​ത്ത​വ​ണ അ​രി​ക്കൊ​മ്പ
അ​രി​ക്കൊ​മ്പ​ൻ കു​ങ്കി​യാ​ന​ക​ളു​ടെ അ​രി​കി​ൽ; വ​ന​പാ​ല​ക​ർ തു​ര​ത്തി​യോ​ടി​ച്ചു
ഇ​ടു​ക്കി: നാ​ട്ടു​കാ​ർ പ്ര​തി​ഷേ​ധം തു​ട​രു​ന്ന​തി​നി​ടെ നാട്ടിൽ സ്വൈര്യവിഹാരം തുടർന്ന് അ​രി​ക്കൊ​മ്പ​ൻ. ത​ന്നെ കൂ​ട്ടി​ലാ​ക്കാ​നെ​ത്തി​ച്ച കു​ങ്കി​യാ​ന​ക​ളു​ടെ അ​രി​കി​ലാ​ണ് ഇ​ത്ത​വ​ണ അ​രി​ക്കൊ​മ്പ​ൻ പ്ര​ത്യ​ക്ഷ​പ്പെ​ട്ട​ത്. സി​മ​ന്‍റ് പാ​ല​ത്ത് കു​ങ്കി​യാ​ന​ക​ൾ​ക്ക് അ​രി​കി​ലെ​ത്തി​യ അ​രി​ക്കൊ​മ്പ​നെ പാ​പ്പാ​ന്മാ​രും വ​ന​പാ​ല​ക​രും ചേ​ർ​ന്ന് തു​ര​ത്തി​യോ​ടി​ച്ചു. അ​രി​ക്കൊ​മ്പ​ൻ കു​റ​ച്ച് ദി​വ​സ​മാ​യി കു​ങ്കി​ക​ളെ പാ​ർ​പ്പി​ച്ചി​രി​ക്കു​ന്ന സി​മ​ന്‍റ് പാ​ല​ത്തി​ന് സ​മീ​പ​ത്താ​ണു​ള്ള​ത്.

അ​രി​ക്കൊ​മ്പ​നെ പി​ടി​കൂ​ടു​ന്ന​ത് വി​ല​ക്കി​യ കോ​ട​തി ഉ​ത്ത​ര​വി​നെ​തി​രെ പ്ര​തി​ഷേ​ധം തു​ട​രു​ക​യാ​ണ്. ചി​ന്ന​ക്ക​നാ​ൽ സി​ങ്കു​ക​ണ്ട​മാ​ണ് സ​മ​ര​ങ്ങ​ളു​ടെ പ്ര​ധാ​ന കേ​ന്ദ്രം. സ്ത്രീ​ക​ളും കു​ട്ടി​ക​ളും ഉ​ൾ​പ്പെ​ടെ നി​ര​വ​ധി ആ​ളു​ക​ളാ​ണ് സി​ങ്ക​ക​ണ്ട​ത്തെ രാ​പ​ക​ൽ സ​മ​ര​പ്പ​ന്ത​ലി​ൽ പ്ര​തി​ഷേ​ധി​ക്കു​ന്ന​ത്.
More in Latest News :