+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പൂ​പ്പാ​റ നി​വാ​സി​ക​ളെ അ​ധി​ക്ഷേ​പി​ച്ചു; അ​രി​ക്കൊ​മ്പ​ന്‍ വി​ഷ​യ​ത്തി​ലെ ഹ​ര്‍​ജി​ക്കാ​ര​നെ​തി​രെ പ​രാ​തി

ഇ​ടു​ക്കി: അ​രി​ക്കൊ​മ്പ​ന്‍ വി​ഷ​യ​ത്തിൽ ഹൈക്കോടതിയിൽ ഹ​ര്‍​ജി​ നൽകിയ വി​വേ​കി​നെ​തി​രെ ഇ​ടു​ക്കി എ​സ്പി​ക്ക് പ​രാ​തി. പൂ​പ്പാ​റ നി​വാ​സി​ക​ളെ അ​ധി​ക്ഷേ​പി​ച്ചെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി യൂ​ത്ത് കോ​ണ്‍​
പൂ​പ്പാ​റ നി​വാ​സി​ക​ളെ അ​ധി​ക്ഷേ​പി​ച്ചു; അ​രി​ക്കൊ​മ്പ​ന്‍ വി​ഷ​യ​ത്തി​ലെ ഹ​ര്‍​ജി​ക്കാ​ര​നെ​തി​രെ പ​രാ​തി
ഇ​ടു​ക്കി: അ​രി​ക്കൊ​മ്പ​ന്‍ വി​ഷ​യ​ത്തിൽ ഹൈക്കോടതിയിൽ ഹ​ര്‍​ജി​ നൽകിയ വി​വേ​കി​നെ​തി​രെ ഇ​ടു​ക്കി എ​സ്പി​ക്ക് പ​രാ​തി. പൂ​പ്പാ​റ നി​വാ​സി​ക​ളെ അ​ധി​ക്ഷേ​പി​ച്ചെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കെ.​എ​സ്.​അ​രു​ണാ​ണ് പ​രാ​തി ന​ല്‍​കി​യ​ത്.

നേ​ര​ത്തെ പു​റ​ത്തു​വ​ന്ന ഇ​യാ​ളു​ടെ വാ​ട്‌​സാ​പ്പ് ശ​ബ്ദ​സ​ന്ദേ​ശം വി​വാ​ദ​മാ​യി​രു​ന്നു. ഇ​തി​ല്‍ പൂ​പ്പാ​റ നി​വാ​സി​ക​ളെ അ​ങ്ങ​യ​റ്റം അ​വ​ഹേ​ളി​ക്കു​ന്ന പ​രാ​മ​ര്‍​ശ​ങ്ങ​ള്‍ ന​ട​ത്തി​യെ​ന്നാണ്​ പ​രാ​തി. വി​വേ​ക് മ​നഃ​പൂ​ര്‍​വം ല​ഹ​ള​യു​ണ്ടാ​ക്കാ​നും ഐ​ക്യം ന​ശി​പ്പി​ക്കാ​നും ശ്ര​മി​ച്ചെ​ന്നും പ​രാ​തി​യി​ലു​ണ്ട്.

അ​തേ​സ​മ​യം അ​രി​ക്കൊ​മ്പ​നെ പി​ടി​കൂ​ടു​ന്ന​ത് വി​ല​ക്കി​യ കോ​ട​തി ഉ​ത്ത​ര​വി​നെ​തി​രെ പ്ര​തി​ഷേ​ധം തു​ട​രു​ക​യാ​ണ്. ചി​ന്ന​ക്ക​നാ​ല്‍ സി​ങ്കു​ക​ണ്ട​ത്തെ രാ​പ്പ​ക​ല്‍ സ​മ​രം ര​ണ്ടാം ദി​വ​സ​വത്തിലേക്ക് കടന്നു.
More in Latest News :