+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ആ​ദി​വാ​സി ദ​മ്പ​തി​ക​ളു​ടെ കു​ഞ്ഞ് മ​രി​ച്ച സം​ഭ​വം; മാ​ന​ന്ത​വാ​ടി മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലെ ഡോ​ക്ട​റെ പി​രി​ച്ചു​വി​ട്ടു

വ​യ​നാ​ട്: ആ​ദി​വാ​സി ദ​മ്പ​തി​ക​ളു​ടെ കു​ഞ്ഞ് ചി​കി​ത്സ കി​ട്ടാ​തെ മ​രി​ച്ച സം​ഭ​വ​ത്തി​ല്‍ ഡോ​ക്ട​ര്‍​ക്കെ​തി​രെ ന​ട​പ​ടി. മാ​ന​ന്ത​വാ​ടി മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലെ താ​ത്ക്കാ​ലി​ക ഡോ​ക്ട​റെ പി​രി​ച്ചു
ആ​ദി​വാ​സി ദ​മ്പ​തി​ക​ളു​ടെ കു​ഞ്ഞ് മ​രി​ച്ച സം​ഭ​വം; മാ​ന​ന്ത​വാ​ടി മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലെ ഡോ​ക്ട​റെ പി​രി​ച്ചു​വി​ട്ടു
വ​യ​നാ​ട്: ആ​ദി​വാ​സി ദ​മ്പ​തി​ക​ളു​ടെ കു​ഞ്ഞ് ചി​കി​ത്സ കി​ട്ടാ​തെ മ​രി​ച്ച സം​ഭ​വ​ത്തി​ല്‍ ഡോ​ക്ട​ര്‍​ക്കെ​തി​രെ ന​ട​പ​ടി. മാ​ന​ന്ത​വാ​ടി മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലെ താ​ത്ക്കാ​ലി​ക ഡോ​ക്ട​റെ പി​രി​ച്ചു​വി​ട്ടു.

കു​ഞ്ഞി​ന് ചി​കി​ത്സ ന​ല്‍​കു​ന്ന​തി​ല്‍ മെ​ഡി​ക്ക​ല്‍ കോ​ള​ജ് അ​ധി​കൃ​ത​രു​ടെ ഭാ​ഗ​ത്ത് ഗു​രു​ത​ര വീ​ഴ്ച​യു​ണ്ടാ​യ​താ​യി ആ​രോ​ഗ്യ​വ​കു​പ്പ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ല്‍ ക​ണ്ടെ​ത്തി​യി​രു​ന്നു. കു​ട്ടി​ക്ക് ആ​ദ്യം ചി​കി​ത്സ ന​ല്‍​കി​യ വെ​ള്ള​മു​ണ്ട ഹെ​ല്‍​ത്ത് സെ​ന്‍റ​റി​ലെ ജീ​വ​ന​ക്കാ​രു​ടെ ഭാ​ഗ​ത്തും അ​നാ​സ്ഥ​യു​ണ്ടാ​യെ​ന്നാ​ണ് വി​ല​യി​രു​ത്ത​ല്‍. ഇ​വി​ടു​ത്തെ ര​ണ്ട് ജീ​വ​ന​ക്കാ​ര്‍​ക്ക് കാ​ര​ണം കാ​ണി​ക്ക​ല്‍ നോ​ട്ടീ​സ് ന​ല്‍​കി.

ക​ഴി​ഞ്ഞ മാ​ര്‍​ച്ച് 22നാ​ണ് വെ​ള്ള​മു​ണ്ട കാ​രാ​ട്ടു​കു​ന്ന് ആ​ദി​വാ​സി​കോ​ള​നി​യി​ലെ ബി​നി​ഷ്-​ലീ​ല ദ​മ്പ​തി​ക​ളു​ടെ ആ​റു മാ​സം പ്രാ​യ​മാ​യ കു​ഞ്ഞ് മ​രി​ച്ച​ത്. ന്യു​മോ​ണി​യ​യും വി​ള​ര്‍​ച്ച​യു​മാ​യി​രു​ന്നു മ​ര​ണ കാ​ര​ണം.

മ​രി​ക്കു​ന്ന​തി​ന് ഒ​രു ദി​വ​സം മു​ന്‍​പ് ക​ടു​ത്ത ചു​മ​യും ക​ഫ​ക്കെ​ട്ടും അ​നു​ഭ​വ​പ്പെ​ട്ട കു​ഞ്ഞി​നെ മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ എ​ത്തി​ച്ചി​രു​ന്നു. എ​ന്നാ​ല്‍ കു​ഞ്ഞി​ന് കു​ഴ​പ്പ​മൊ​ന്നു​മി​ല്ലെ​ന്ന് നി​സാ​ര​വ​ത്ക​രി​ച്ച ഡോ​ക്ട​ര്‍ വേ​ണ്ട ചി​കി​ത്സ ന​ല്‍​കാ​തെ മ​ട​ക്കി അ​യ​ച്ചെ​ന്ന് ര​ക്ഷി​താ​ക്ക​ള്‍ ആ​രോ​പി​ച്ചി​രു​ന്നു.
More in Latest News :