+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കെ​ടി​യു വി​സി ആ​യി സ​ജി ഗോ​പി​നാ​ഥി​നെ നി​യ​മി​ച്ച് ഗ​വ​ർ​ണ​ർ

തി​രു​വ​ന​ന്ത​പു​രം: സാ​ങ്കേ​തി​ക സ​ര്‍​വ​ക​ലാ​ശാ​ല​യു​ടെ(​കെ​ടി​യു) വൈ​സ് ചാ​ന്‍​സ​ല​ര്‍ ആ​യി ഡി​ജി​റ്റ​ല്‍ സ​ര്‍​വ​ക​ലാ​ശാ​ല വി​സി ഡോ. ​സ​ജി ഗോ​പി​നാ​ഥി​നെ നി​യ​മി​ച്ച് ഗ​വ​ര്‍​ണ​ർ ആ​രി​ഫ് മു​ഹ​മ്മ​
കെ​ടി​യു വി​സി ആ​യി സ​ജി ഗോ​പി​നാ​ഥി​നെ നി​യ​മി​ച്ച്  ഗ​വ​ർ​ണ​ർ
തി​രു​വ​ന​ന്ത​പു​രം: സാ​ങ്കേ​തി​ക സ​ര്‍​വ​ക​ലാ​ശാ​ല​യു​ടെ(​കെ​ടി​യു) വൈ​സ് ചാ​ന്‍​സ​ല​ര്‍ ആ​യി ഡി​ജി​റ്റ​ല്‍ സ​ര്‍​വ​ക​ലാ​ശാ​ല വി​സി ഡോ. ​സ​ജി ഗോ​പി​നാ​ഥി​നെ നി​യ​മി​ച്ച് ഗ​വ​ര്‍​ണ​ർ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ൻ. ഡോ. ​സി​സ തോ​മ​സ് വി​ര​മി​ക്കു​ന്ന ഒ​ഴി​വി​ല്‍ അ​ധി​ക ചു​മ​ത​ല ന​ല്‍​കി​യാ​ണ് സ​ജി ഗോ​പി​നാ​ഥി​നെ നി​യ​മി​ക്കു​ന്ന​ത്.

സ​ര്‍​ക്കാ​ര്‍ ന​ല്‍​കി​യ പാ​ന​ലി​ല്‍ നി​ന്നാ​ണ് ഡോ. ​സ​ജി ഗോ​പി​നാ​ഥി​നെ ഗ​വ​ർ​ണ​ർ തെ​ര​ഞ്ഞെ​ടു​ത്ത​ത്. ഡോ. ​സ​ജി ഗോ​പി​നാ​ഥ് ശ​നി​യാ​ഴ്ച ചു​മ​ത​ല​യേ​റ്റെ​ടു​ക്കും.

സാ​ങ്കേ​തി​ക സ​ർ​വ​ക​ലാ​ശാ​ല വി​സി​യാ​യി​രു​ന്ന ഡോ. ​എം.​എ​സ്. രാ​ജ​ശ്രീ​യു​ടെ നി​യ​മ​നം സു​പ്രീം കോ​ട​തി റ​ദ്ദാ​ക്കി​യ​തി​നെ തു​ട​ർ​ന്ന് ഇ​തേ കാ​ര​ണം ചൂ​ണ്ടി​ക്കാ​ട്ടി ഡോ. ​സ​ജി ഗോ​പി​നാ​ഥ് ഉ​ൾ​പ്പെ​ടെ​യു​ള്ള വൈ​സ് ചാ​ൻ​സ​ല​ർ​മാ​ർ​ക്ക് ഗ​വ​ർ​ണ​ർ കാ​ര​ണം കാ​ണി​ക്ക​ൽ നോ​ട്ടീ​സ് ന​ല്കി​യി​രു​ന്നു. ഇ​തി​ന്‍റെ തു​ട​ർ​ച്ച​യാ​യി രാ​ജ്ഭ​വ​നി​ൽ ഹി​യ​റിം​ഗും ന​ട​ത്തി​യി​രു​ന്നു.

രാ​ജ​ശ്രീ​ക്ക് പ​ക​രം താ​ൽ​ക്കാ​ലി​ക വി​സി​യാ​യി നി​യ​മി​ക്കാ​നാ​യി സ​ർ​ക്കാ​ർ സ​മ​ർ​പ്പി​ച്ച മൂ​ന്നം​ഗ പാ​ന​ലി​ലെ ഒ​ന്നാ​മ​ത്തെ പേ​രു​കാ​ര​നാ​യി​രു​ന്നു ഡോ. ​സ​ജി ഗോ​പി​നാ​ഥ്. എ​ന്നാ​ൽ അ​ന്ന് സ​ർ​ക്കാ​ർ ന​ല്കി​യ ലി​സ്റ്റ് ത​ള്ളി​യ ഗ​വ​ർ​ണ​ർ, ഡോ. ​സി​സാ തോ​മ​സി​ന് ചു​മ​ത​ല കൈ​മാ​റു​ക​യാ​യി​രു​ന്നു. സ​ർ​ക്കാ​രും ഗ​വ​ർ​ണ​റും ത​മ്മി​ലു​ള്ള ശീ​ത​സ​മ​ര​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​യി​രു​ന്നു അ​ന്ന​ത്തെ നീ​ക്കം.

ഗ​വ​ർ​ണ​റും സ​ർ​ക്കാ​രും ത​മ്മി​ൽ വീ​ണ്ടും സൗ​ഹൃ​ദ​ത്തി​ലാ​യ​തോ​ടെ ഡോ. ​സ​ജി ഗോ​പി​നാ​ഥി​നെ ത​ന്നെ വി​സി​യാ​യി നി​യ​മി​ച്ച് ഉ​ത്ത​ര​വ് ഇ​റ​ക്കു​ക​യാ​യി​രു​ന്നു.
More in Latest News :