+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഡ​ൽ​ഹി മ​ദ്യ​ന​യ​ക്കേ​സ്: സി​സോ​ദി​യ​യ്ക്ക് ജാ​മ്യ​മി​ല്ല

ന്യൂ​ഡ​ൽ​ഹി: എ​ക്സൈ​സ് ന​യ​വുമായി ബന്ധപ്പെട്ട് അ​ഴി​മ​തി ന​ട​ത്തി​യെ​ന്ന കേ​സി​ൽ ഡ​ൽ​ഹി മു​ൻ ഉ​പ​മു​ഖ്യ​മ​ന്ത്രി മ​നീ​ഷ് സി​സോ​ദി​യ​ക്ക് ജാ​മ്യ​മി​ല്ല. സി​സോ​ദി​യ​യ്ക്ക് ജാ​മ്യം അ​നു​വ​ദി​ക്ക​രു​തെ​ന്
ഡ​ൽ​ഹി മ​ദ്യ​ന​യ​ക്കേ​സ്: സി​സോ​ദി​യ​യ്ക്ക് ജാ​മ്യ​മി​ല്ല
ന്യൂ​ഡ​ൽ​ഹി: എ​ക്സൈ​സ് ന​യ​വുമായി ബന്ധപ്പെട്ട് അ​ഴി​മ​തി ന​ട​ത്തി​യെ​ന്ന കേ​സി​ൽ ഡ​ൽ​ഹി മു​ൻ ഉ​പ​മു​ഖ്യ​മ​ന്ത്രി മ​നീ​ഷ് സി​സോ​ദി​യ​ക്ക് ജാ​മ്യ​മി​ല്ല. സി​സോ​ദി​യ​യ്ക്ക് ജാ​മ്യം അ​നു​വ​ദി​ക്ക​രു​തെ​ന്ന സി​ബി​ഐ അ​പേ​ക്ഷ ക​ണ​ക്കി​ലെ​ടു​ത്ത് റോ​സ് അ​വ​ന്യു കോ​ട​തി​യാ​ണ് ഈ ​തീ​രു​മാ​നം എ​ടു​ത്ത​ത്.

ഫെ​ബ്രു​വ​രി 27-നാ​ണ് സി​സോ​ദി​യ​യെ സി​ബി​ഐ അ​റ​സ്റ്റ് ചെ​യ്ത​ത്. സി​ബി​ഐ ആ​സ്ഥാ​ന​ത്ത് എ​ട്ടു മ​ണി​ക്കൂ​ർ നീ​ണ്ട ചോ​ദ്യം ചെ​യ്യ​ലി​ന് ഒ​ടു​വി​ലാ​യി​രു​ന്നു അ​റ​സ്റ്റ്.

ഡ​ൽ​ഹി​യി​ൽ 2021 ൽ ​ന​ട​പ്പാ​ക്കി​യ പു​തി​യ മ​ദ്യ​ന​യ​മാ​ണ് എ​ക്സൈ​സ്, ധ​ന, വി​ദ്യാ​ഭ്യാ​സ വ​കു​പ്പു​ക​ളു​ടെ ചു​മ​ത​ല​യു​ള്ള മ​ന്ത്രി സി​സോ​ദി​യ​യു​ടെ അ​റ​സ്റ്റി​ൽ ക​ലാ​ശി​ച്ച​ത്. പു​തി​യ മ​ദ്യ​ന​യം അ​നു​കൂ​ല​മാ​ക്കു​ന്ന​തി​ന് "സൗ​ത്ത് ഗ്രൂ​പ്പ്’ എ​ന്ന​റി​യ​പ്പെ​ടു​ന്ന അ​ബ്കാ​രി ലോ​ബി നൂ​റു​കോ​ടി രൂ​പ​യോ​ളം രൂ​പ ചെ​ല​വ​ഴി​ച്ചു​വെ​ന്നാ​ണ് സി​ബി​ഐ​യു​ടെ ആ​രോ​പ​ണം. ഇ​തി​ൽ ആ​റു​ശ​ത​മാ​നം ഇ​ട​നി​ല​ക്കാ​ർ​വ​ഴി ഉ​ദ്യോ​ഗ​സ്ഥ-​ഭ​ര​ണ​ത​ല​ത്തി​ൽ എ​ത്തി​ക്കാ​നാ​യി​രു​ന്നു നീ​ക്ക​മെ​ന്നും സി​ബി​ഐ പ​റ​യു​ന്നു.
More in Latest News :