+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

അ​മേ​രി​ക്ക​യി​ൽ എ​ഥ​നോ​ളു​മാ​യി വ​ന്ന ട്രെ​യി​ൻ പാ​ളം തെ​റ്റി

വാ​ഷിം​ഗ്ട​ൺ ഡി​സി: അ​മേ​രി​ക്ക​യി​ൽ എ​ഥ​നോ​ളു​മാ​യി വ​ന്ന ട്രെ​യി​ൻ പാ​ളം തെ​റ്റി കോ​ച്ചു​ക​ൾ​ക്ക് തീ​പി​ടി​ച്ചു. മി​നി​സോ​ട്ട​യി​ലാ​ണ് സം​ഭ​വം. അ​പ​ക​ട​സാ​ധ്യ​ത മു​ന്നി​ൽ​ക​ണ്ട് പ്ര​ദേ​ശ​വാ​സി​ക​ളെ
അ​മേ​രി​ക്ക​യി​ൽ എ​ഥ​നോ​ളു​മാ​യി വ​ന്ന ട്രെ​യി​ൻ പാ​ളം തെ​റ്റി
വാ​ഷിം​ഗ്ട​ൺ ഡി​സി: അ​മേ​രി​ക്ക​യി​ൽ എ​ഥ​നോ​ളു​മാ​യി വ​ന്ന ട്രെ​യി​ൻ പാ​ളം തെ​റ്റി കോ​ച്ചു​ക​ൾ​ക്ക് തീ​പി​ടി​ച്ചു. മി​നി​സോ​ട്ട​യി​ലാ​ണ് സം​ഭ​വം. അ​പ​ക​ട​സാ​ധ്യ​ത മു​ന്നി​ൽ​ക​ണ്ട് പ്ര​ദേ​ശ​വാ​സി​ക​ളെ ഇ​വി​ടെ നി​ന്നും ഒ​ഴി​പ്പി​ച്ചു.

ബി​എ​ൻ​എ​സ്എ​ഫ് റെ​യി​ൽ​വേ പു​റ​ത്തി​റ​ക്കി​യ പ്ര​സ്താ​വ​ന പ്ര​കാ​രം 22 കോ​ച്ചു​ക​ളാ​ണ് പാ​ളം തെ​റ്റി​യ​ത്. അ​പ​ക​ടം ന​ട​ന്ന് 14 മ​ണി​ക്കൂ​ർ ക​ഴി​ഞ്ഞി​ട്ടും തീ ​ആ​ളി​പ്പ​ട​രു​ന്ന​ത് തു​ട​രു​ക​യാ​ണെ​ന്ന് യു​എ​സ് എ​ൻ​വ​യോ​ൺ​മെ​ന്‍റ​ൽ പ്രൊ​ട്ട​ക്ഷ​ൻ ഏ​ജ​ൻ​സി അ​റി​യി​ച്ചു.

അ​പ​ക​ട​ത്തി​ൽ ജീ​വ​ഹാ​നി​യൊ​ന്നും റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടി​ല്ലെ​ന്നും അ​പ​ക​ട​മു​ണ്ടാ​യ​തി​ന് അ​ര​ക്കി​ലോ​മീ​റ്റ​ർ ചു​റ്റ​ള​വി​ലു​ള്ള വീ​ടു​ക​ൾ ഒ​ഴി​പ്പി​ച്ച​താ​യും കാ​ൻ​ഡി​യോ​ഹി കൗ​ണ്ടി ഷെ​രീ​ഫ് അ​റി​യി​ച്ചു.
More in Latest News :