+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സാ​ഹി​ത്യ​കാ​രി സാ​റാ തോ​മ​സ് അ​ന്ത​രി​ച്ചു

തി​രു​വ​ന​ന്ത​പു​രം: സാ​ഹി​ത്യ​കാ​രി സാ​റാ തോ​മ​സ്(88) അ​ന്ത​രി​ച്ചു. വാ​ര്‍​ധ​ക്യ​സ​ഹ​ജ​മാ​യ അ​സു​ഖ​ങ്ങ​ളെ തു​ട​ര്‍​ന്ന് തിരുവനന്തപുരം നന്ദാവനത്തുള്ള മ​ക​ളു​ടെ വ​സ​തി​യി​ല്‍ വ​ച്ച് പു​ല​ര്‍​ച്ചെ​യാ​യ
സാ​ഹി​ത്യ​കാ​രി സാ​റാ തോ​മ​സ് അ​ന്ത​രി​ച്ചു
തി​രു​വ​ന​ന്ത​പു​രം: സാ​ഹി​ത്യ​കാ​രി സാ​റാ തോ​മ​സ്(88) അ​ന്ത​രി​ച്ചു. വാ​ര്‍​ധ​ക്യ​സ​ഹ​ജ​മാ​യ അ​സു​ഖ​ങ്ങ​ളെ തു​ട​ര്‍​ന്ന് തിരുവനന്തപുരം നന്ദാവനത്തുള്ള മ​ക​ളു​ടെ വ​സ​തി​യി​ല്‍ വ​ച്ച് പു​ല​ര്‍​ച്ചെ​യാ​യി​രു​ന്നു അ​ന്ത്യം.

1934ല്‍ ​തി​രു​വ​ന​ന്ത​പു​ര​ത്താ​ണ് ജ​ന​നം. 17 നോ​വ​ലു​ക​ളും നൂ​റി​ലേ​റെ ചെ​റു​ക​ഥ​ക​ളും ര​ചി​ച്ചി​ട്ടു​ണ്ട്. കേ​ര​ള സാ​ഹി​ത്യ അ​ക്കാ​ദ​മി പു​ര​സ്‌​കാ​രം ഉ​ള്‍​പ്പ​ടെ നി​ര​വ​ധി പു​ര​സ്‌​കാ​ര​ങ്ങ​ള്‍ നേ​ടി​യി​ട്ടു​ണ്ട്.

ജീ​വി​തം എ​ന്ന ന​ദി ആ​ണ് ആ​ദ്യ നോ​വ​ല്‍. സാ​റാ തോ​മ​സി​ന്‍റെ മു​റി​പ്പാ​ടു​ക​ള്‍ എ​ന്ന നോ​വ​ല്‍ പി.​എ. ബ​ക്ക​ര്‍ മ​ണി​മു​ഴ​ക്കം എ​ന്ന സി​നി​മ​യാ​ക്കി. ഈ ​സി​നി​മ സം​സ്ഥാ​ന-​ദേ​ശീ​യ ത​ല​ങ്ങ​ളി​ല്‍ പു​ര​സ്‌​കാ​രം നേ​ടി.

അ​സ്ത​മ​യം, പ​വി​ഴ​മു​ത്ത്, അ​ര്‍​ച്ച​ന എ​ന്നീ നോ​വ​ലു​ക​ളും ച​ല​ച്ചി​ത്ര​ങ്ങ​ള്‍​ക്ക് പ്ര​മേ​യ​ങ്ങ​ളാ​യി​ട്ടു​ണ്ട്. നാ​ര്‍​മ​ടി​പ്പു​ട​വ, ദൈ​വ​മ​ക്ക​ള്‍, അ​ഗ്നി​ശു​ദ്ധി, ചി​ന്ന​മ്മു, വ​ല​ക്കാ​ര്‍, നീ​ല​ക്കു​റി​ഞ്ഞി​ക​ള്‍, ചു​വ​ക്കും നേ​രി, ഗ്ര​ഹ​ണം, ത​ണ്ണീ​ര്‍​പ്പ​ന്ത​ല്‍, യാ​ത്ര, കാ​വേ​രി എ​ന്നി​വ​യാ​ണ് ശ്ര​ദ്ധേ​യ കൃ​തി​ക​ള്‍.

നാ​ര്‍​മ​ടി​പ്പു​ട​വ എ​ന്ന നോ​വ​ലി​ന് കേ​ര​ള സാ​ഹി​ത്യ അ​ക്കാ​ദ​മി പു​ര​സ്‌​കാ​രം ല​ഭി​ച്ചി​ട്ടു​ണ്ട്. സം​സ്‌​കാ​രം ശ​നി​യാ​ഴ്ച പാ​റ്റൂ​ര്‍ മാ​ര്‍​ത്തോ​മാ പ​ള്ളി സെ​മി​ത്തേ​രി​യി​ല്‍ ന​ട​ക്കും.
More in Latest News :