+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വിമാന യാത്രാനിരക്ക് വർധന; ചാർട്ടേഡ് ഫ്ലൈറ്റിന് അനുമതി തേടി കേരളം

തിരുവനന്തപുരം: അനിയന്ത്രിതമായുള്ള വിമാന യാത്രാനിരക്ക് വർധന പ്രവാസികളെ വലയ്ക്കുന്നെന്ന് ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ കത്തയച്ചു. കഴിഞ്ഞ രണ്ടുമാസത്തിനിടെ
വിമാന യാത്രാനിരക്ക് വർധന; ചാർട്ടേഡ് ഫ്ലൈറ്റിന് അനുമതി തേടി കേരളം
തിരുവനന്തപുരം: അനിയന്ത്രിതമായുള്ള വിമാന യാത്രാനിരക്ക് വർധന പ്രവാസികളെ വലയ്ക്കുന്നെന്ന് ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ കത്തയച്ചു.

കഴിഞ്ഞ രണ്ടുമാസത്തിനിടെ മൂന്ന് മടങ്ങ് വർധനയാണ് ടിക്കറ്റ് നിരക്കിൽ എയർലൈൻ കമ്പനികൾ വരുത്തിയത്. നിരക്കുകൾ മിതപ്പെടുത്തണമെന്ന സംസ്ഥാന സർക്കാരിന്‍റെ ആവശ്യത്തിൽ അനുകൂല നിലപാട് വിമാന കമ്പനികൾ സ്വീകരിച്ചില്ലെന്നും, വിഷയത്തിൽ കേന്ദ്രം അടിയന്തരമായി ഇടപെടണമെന്നും കത്തിൽ ആവശ്യപ്പെടുന്നു.

നിരക്ക് വർധന പരിഗണിച്ച് വിഷു, ഈസ്റ്റർ, റംസാൻ എന്നിവയുടെ പശ്ചാത്തലത്തിൽ ചാർട്ടേഡ് ഫ്ലൈറ്റ് സർവീസിന് കേന്ദ്രം അനുമതി നൽകണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
More in Latest News :