ഇടുക്കി: അരിക്കൊമ്പനെ പിടിക്കാത്തതില്‍ പ്രതിഷേധിച്ച് ഇടുക്കിയില്‍ ജനകീയ സമിതി നടത്തുന്ന ഹര്‍ത്താല്‍ പുരോഗമിക്കുന്നു. ബോഡിമേട്ടില്‍ നടുറോഡില്‍ കഞ്ഞിവച്ചാണ് ഹര്‍ത്താല്‍ അനുകൂലികള്‍ പ്രതിഷേധിച്ചത്.
അരിക്കൊമ്പന്റെ ശല്യം മൂലം വീട്ടില്‍ അരി വാങ്ങി വയ്ക്കാന്‍ കഴിയാത്ത സ്ഥിതിയാണുള്ളതെന്ന് നേരത്തെ നാട്ടുകാര്‍ പ്രതികരിച്ചിരുന്നു.
കൊച്ചി-ധനുഷ്കോടി ദേശീയപാത നാട്ടുകാര്‍ ഉപരോധിച്ചു. ദേശീയപാതയിലടക്കം പലയിടത്തും സമരാനുകൂലികള്‍ വാഹനങ്ങള്‍ തടഞ്ഞു. സ്ത്രീകളും കുട്ടികളുമടക്കമുള്ളവര്‍ റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിക്കുകയാണ്.
രാവിലെ ആറിന് തുടങ്ങിയ ഹര്‍ത്താല്‍ വൈകിട്ട് ആറ് വരെ തുടരും. വൈകുന്നേരം വരെ റോഡ് ഉപരോധം തുടരുമെന്നും നാട്ടുകാര്‍ അറിയിച്ചു.