+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഭാര്യാമാതാവിനെ വെട്ടിക്കൊലപ്പെടുത്തിയശേഷം ജീവനൊടുക്കാന്‍ ശ്രമിച്ചു; ഗൃഹനാഥന്‍ ആശുപത്രിയില്‍

തിരുവനന്തപുരം: അരുവിക്കരയില്‍ ഭാര്യാമാതാവിനെ വെട്ടിക്കൊലപ്പെടുത്തിയശേഷം ഗൃഹനാഥന്‍ തീകൊളുത്തി ജീവനൊടുക്കാന്‍ ശ്രമിച്ചു. നാദിറ(67)യാണ് മരിച്ചത്. മകളുടെ ഭര്‍ത്താവായ അലി അക്ബറാണ് നാദിറയെ കൊലപ്പെടുത്തിയ
ഭാര്യാമാതാവിനെ വെട്ടിക്കൊലപ്പെടുത്തിയശേഷം ജീവനൊടുക്കാന്‍ ശ്രമിച്ചു; ഗൃഹനാഥന്‍ ആശുപത്രിയില്‍
തിരുവനന്തപുരം: അരുവിക്കരയില്‍ ഭാര്യാമാതാവിനെ വെട്ടിക്കൊലപ്പെടുത്തിയശേഷം ഗൃഹനാഥന്‍ തീകൊളുത്തി ജീവനൊടുക്കാന്‍ ശ്രമിച്ചു. നാദിറ(67)യാണ് മരിച്ചത്. മകളുടെ ഭര്‍ത്താവായ അലി അക്ബറാണ് നാദിറയെ കൊലപ്പെടുത്തിയത്.

ഭാര്യ മുംതാസിനെയും ഇയാള്‍ വെട്ടിപരിക്കേല്‍പ്പിച്ചു. ഇരുവരും ഗുരുതരപരിക്കേറ്റ്
ആശുപത്രിയില്‍ തുടരുകയാണ്.

ഇന്ന് പുലര്‍ച്ചെയാണ് സംഭവം. വീട്ടുടമസ്ഥനായ അലി ഭാര്യാമാതാവിനെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. പിന്നാലെ ഭാര്യയെ വെട്ടിപരിക്കേല്‍പ്പിച്ചശേഷം ഇയാള്‍ സ്വയം മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തുകയായിരുന്നു.

ഇയാളുടെ കുട്ടിയുടെ കരച്ചില്‍ കേട്ടാണ് നാട്ടുകാര്‍ വിവരമറിഞ്ഞത്. സാമ്പത്തിക പ്രശ്‌നമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് സൂചന.

അലി മെഡിക്കല്‍ കോളജിലെ ഉദ്യോഗസ്ഥനാണ്. മുംതാസ് നെടുമങ്ങാട് ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ അധ്യാപികയാണ്.
More in Latest News :