+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ത​ന്‍റെ അ​റ​സ്റ്റ് സി​ഖ് സ​മു​ദാ​യ​ത്തി​നെ​തി​രാ​യ നീ​ക്ക​മെ​ന്ന് അ​മൃ​ത്പാ​ൽ സിം​ഗ്

അ​മൃ​ത്സ​ർ: ത​ന്നെ അ​റ​സ്റ്റ് ചെ​യ്യാ​നു​ള്ള സ​ർ​ക്കാ​ർ നീ​ക്കം സി​ഖ് സ​മു​ദാ​യ​ത്തി​നെ​തി​രാ​യ ആ​ക്ര​മ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​ണെ​ന്ന് ഖ​ലി​സ്ഥാ​ൻ അ​നു​കൂ​ല നേ​താ​വ് അ​മൃ​ത്പാ​ൽ സിം​ഗ്. ഒ​ളി​വി​ലി​രി​ക്
ത​ന്‍റെ അ​റ​സ്റ്റ് സി​ഖ് സ​മു​ദാ​യ​ത്തി​നെ​തി​രാ​യ നീ​ക്ക​മെ​ന്ന് അ​മൃ​ത്പാ​ൽ സിം​ഗ്
അ​മൃ​ത്സ​ർ: ത​ന്നെ അ​റ​സ്റ്റ് ചെ​യ്യാ​നു​ള്ള സ​ർ​ക്കാ​ർ നീ​ക്കം സി​ഖ് സ​മു​ദാ​യ​ത്തി​നെ​തി​രാ​യ ആ​ക്ര​മ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​ണെ​ന്ന് ഖ​ലി​സ്ഥാ​ൻ അ​നു​കൂ​ല നേ​താ​വ് അ​മൃ​ത്പാ​ൽ സിം​ഗ്. ഒ​ളി​വി​ലി​രി​ക്കെ പു​റ​ത്തു​വി​ട്ട വീ​ഡി​യോ​യി​ലാ​ണ് സിം​ഗ് ഇ​ക്കാ​ര്യം പ്ര​സ്താ​വി​ച്ച​ത്.

അ​റ​സ്റ്റി​നെ ഭ​യ​മി​ല്ലെ​ന്നും ആ​വ​ശ്യ​മെ​ങ്കി​ൽ സ​ർ​ക്കാ​രി​ന് വീ​ട്ടി​ൽ വ​ച്ച് ത​ന്നെ ത​ന്‍റെ അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്താ​മാ​യി​രു​ന്നെ​ന്നും സിം​ഗ് പ​റ​ഞ്ഞു. ആ​ർ​ക്കും ത​ന്നെ അ​പാ‌​യ​പ്പെ​ടു​ത്താ​ൻ സാ​ധി​ക്കി​ല്ല. സി​ഖ് സ​മു​ദാ​യ​ത്തി​ൽ ഉ​ട​ലെ​ടു​ത്ത ഭ​യം മാ​റാ​നാ​യി പൊ​തു​യോ​ഗം ന​ട​ത്ത​ണ​മെ​ന്ന് അ​കാ​ൽ ത​ഖ്ത് നേ​താ​വ് ഹ​ർ​പ്രീ​ത് സിം​ഗി​നോ​ട് അ​ഭ്യ​ർ​ഥി​ച്ചി​ട്ടു​ണ്ടെ​ന്നും അ​മൃ​ത്പാ​ൽ സിം​ഗ് അ​റി​യി​ച്ചു.

ഇ​തി​നി​ടെ, അ​മൃ​ത്പാ​ൽ സിം​ഗ് കീ​ഴ​ട​ങ്ങി​യേ​ക്കു​മെ​ന്നു​ള്ള സൂ​ച​ന​ക​ൾ ശ​ക്ത​മാ​യി. ഉ​പാ​ധി​ക​ളോ​ടെ പ​ഞ്ചാ​ബ് പോ​ലീ​സി​ന് മു​ന്നി​ൽ കീ​ഴ​ട​ങ്ങു​മെ​ന്നാ​ണ് ചി​ല ദേ​ശീ​യ മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന​ത്.

റി​പ്പോ​ർ​ട്ടു​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ അ​മൃ​ത്സ​റി​ലെ സു​വ​ർ​ണ ക്ഷേ​ത്ര​ത്തി​ന് മു​മ്പി​ൽ പോ​ലീ​സ് സു​ര​ക്ഷ ശ​ക്ത​മാ​ക്കി. പ​ഞ്ചാ​ബി​ൽ ഉ​ട​നീ​ളം അ​തീ​വ ജാ​ഗ്ര​താ നി​ർ​ദേ​ശ​വും ന​ൽ​കി​യി​ട്ടു​ണ്ട്.
More in Latest News :