ന്യൂഡല്‍ഹി: ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസലിന്റെ അയോഗ്യത ലോക്സഭാ സെക്രട്ടറിയേറ്റ് പിന്‍വലിച്ചു. ലോക്സഭാ സെക്രട്ടറിയേറ്റിനെതിരെ ഫൈസല്‍ സമര്‍പ്പിച്ച കോടതി അലക്ഷ്യ ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കാനിരിക്കെയാണ് തീരുമാനം.
വധശ്രമക്കേസില്‍ കവരത്തി കോടതി ശിക്ഷ വിധിച്ചതിനേതുടര്ന്നാണ് മുഹമ്മദ് ഫൈസലിനെ അയോഗ്യനാക്കി ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കിയത്. ഈ വിധി ഹൈക്കോടതി പിന്നീട് സ്റ്റേ ചെയ്തിരുന്നു.
എന്നാല്‍ ഹൈക്കോടതി ഉത്തരവ് വന്നിട്ടും ലോക്സഭാ സെക്രട്ടറിയേറ്റ് വിഷയത്തില്‍ ഇടപെട്ടില്ലെന്ന് കാട്ടിയാണ് ഫൈസല്‍ കോടതിയെ സമീപിച്ചത്. തനിക്ക് സഭാനടപടികളില്‍ പങ്കെടുക്കാന്‍ കഴിയുന്നില്ലെന്ന് കാട്ടി ലോക്സഭാ സെക്രട്ടറിയേറ്റ് ജനറലിനെതിരെ സമര്‍പ്പിച്ച ഹര്‍ജിയാണ് കോടതി അല്പസമയത്തിനകം പരിഗണിക്കാനിരുന്നത്.
ജനുവരി 11നാണ് കവരത്തി ജില്ലാ സെഷന്‍സ് കോടതി ഫൈസലിനെ 10 വര്‍ഷത്തെ തടവിന് ശിക്ഷിച്ചത്. ഇതിന് പിന്നാലെ ഫൈസലിനെ അയോഗ്യനാക്കി ലോക്സഭാ സെക്രട്ടറിയേറ്റ് വിജ്ഞാപനവും പുറപ്പെടുവിച്ചു. ഇതോടെ 18ന് തെരഞ്ഞെടുപ്പ് കമ്മീഷന് ലക്ഷദ്വീപില്‍ ഉപതെരഞ്ഞെടുപ്പും പ്രഖ്യാപിച്ചിരുന്നു.
പിന്നീട് ഹൈക്കോടതി വിധി സ്റ്റേ ചെയ്തതോടെയാണ് കമ്മീഷന് തെരഞ്ഞെടുപ്പ് മരവിപ്പിച്ചത്.