+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

എ​ഞ്ചി​നി​യ​റിം​ഗ് വി​ദ്യാ​ർ​ഥി​യെ ജീ​വ​നൊ​ടുക്കി​യ നി​ല​യി​ൽ ക​ണ്ടെ​ത്തി

ഭു​വ​നേ​ശ്വ​ർ: ഒ​ഡീ​ഷ​യി​ൽ എ​ഞ്ചി​നി​യ​റിം​ഗ് വി​ദ്യാ​ർ​ഥി​നി​യെ ഹോ​സ്റ്റ​ൽ മു​റി​യി​ൽ ജീ​വ​നൊ​ടു​ക്കി​യ നി​ല​യി​ൽ ക​ണ്ടെ​ത്തി. ജ​ജ്പൂ​ർ ജി​ല്ല​യി​ലാ​ണ് സം​ഭ​വം.ഹോ​സ്റ്റ​ൽ മു​റി​യി​ലെ സീ​ലിം​ഗ് ഫ
എ​ഞ്ചി​നി​യ​റിം​ഗ് വി​ദ്യാ​ർ​ഥി​യെ ജീ​വ​നൊ​ടുക്കി​യ നി​ല​യി​ൽ ക​ണ്ടെ​ത്തി
ഭു​വ​നേ​ശ്വ​ർ: ഒ​ഡീ​ഷ​യി​ൽ എ​ഞ്ചി​നി​യ​റിം​ഗ് വി​ദ്യാ​ർ​ഥി​നി​യെ ഹോ​സ്റ്റ​ൽ മു​റി​യി​ൽ ജീ​വ​നൊ​ടു​ക്കി​യ നി​ല​യി​ൽ ക​ണ്ടെ​ത്തി. ജ​ജ്പൂ​ർ ജി​ല്ല​യി​ലാ​ണ് സം​ഭ​വം.

ഹോ​സ്റ്റ​ൽ മു​റി​യി​ലെ സീ​ലിം​ഗ് ഫാ​നി​ലാ​ണ് മൂ​ന്നാം വ​ർ​ഷ ഇ​ല​ക്ട്രി​ക്ക​ൽ എ​ഞ്ചി​നി​യ​റിം​ഗ് വി​ദ്യാ​ർ​ഥി​നി​യാ​യ18 കാ​രി തൂ​ങ്ങി മ​രി​ച്ച​ത്. മ​ക​ളു​ടെ മ​ര​ണ​ത്തി​ന് കാ​ര​ണ​ക്കാ​ർ കോ​ള​ജ് അ​ധി​കൃ​ത​രാ​ണെ​ന്ന് ആ​രോ​പി​ച്ച് മാ​താ​പി​താ​ക്ക​ൾ രം​ഗ​ത്തെ​ത്തി.

മ​ക​ൾ ക്യാ​മ്പ​സ് പ്ലെ​യ്‌​സ്‌​മെ​ന്‍റി​ന് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​താ​യി കോ​ള​ജി​ലെ ഒ​രു വി​ദ്യാ​ർ​ഥി സ​ന്ദേ​ശം അ​യ​ച്ചി​രു​ന്നു. എ​ന്നാ​ൽ അ​തി​ന് ഹാ​ജ​രാ​കാ​ൻ അ​നു​വ​ദി​ക്കി​ല്ലെ​ന്ന് പ​റ​ഞ്ഞ് അ​യാ​ൾ മ​ക​ളെ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യി​രു​ന്നു. ഭ​യ​ന്നു​പോ​യ മ​ക​ൾ ഇ​നി ഹോ​സ്റ്റ​ലി​ൽ നി​ൽ​ക്കി​ല്ലെ​ന്ന് ഞ​ങ്ങ​ളോ​ട് പ​റ​ഞ്ഞു. മ​റ്റൊ​രു വി​ദ്യാ​ർ​ഥി മ​ക​ളെ മ​ർ​ദി​ക്കാ​ൻ ശ്ര​മി​ച്ചു​വെ​ന്നും മാ​താ​പി​താ​ക്ക​ൾ ആ​രോ​പി​ച്ചു.

സം​ഭ​വ​ത്തി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.
More in Latest News :